JHL

JHL

പരീക്ഷയെഴുതാന്‍ പോയ എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥി ബാംഗ്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ചു.

 


ഉപ്പള( True News 19.09.2020): പരീക്ഷയെഴുതാന്‍ പോയ എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥി ബാംഗ്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ചു. ഹൊസങ്കടിയിലെ ജി.എ.മുസ്തഫയുടെ മകന്‍ മുന്‍ഷിദ് (21)യാണ് മരിച്ചത്. ഇലക്ട്രോണിക് സിറ്റി മെയിൻ റോഡിൽ വെള്ളിയാഴ്ച്ച രാത്രിയാണ് അപകടം സംഭവിച്ചത്.  പരീക്ഷ കഴിഞ്ഞ  ബൈക്കിന് പിന്നിലിരുന്നു യാത്ര ചെയ്യവെയാണ്  സിഗ്നൽ ജംഗ്ഷനിൽ  ലോറി ഇടിച്ചു തെറിപ്പിച്ചത്. ഒരു പരീക്ഷ ബാക്കി നില്‍ക്കെയാണ് അപകട മരണം. തിങ്കളാഴ്ചത്തെ ഈ പരീക്ഷയെഴുതി ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഓൾ ഇന്ത്യ കെ എം സി സി പ്രവർത്തകർ സംഭവ സ്ഥലത്തു വന്ന് മേൽ നടപടികൾക്ക് നേതൃത്വം നൽകി.



സഹോദരങ്ങള്‍: മുര്‍ഷിദ്, അച്ചു. ഒരു സഹോദരിയുമുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്നു വൈകിട്ട് വീട്ടിലെത്തിക്കും. അപകട മരണ വാര്‍ത്തയറിഞ്ഞ് ദു:ഖം തളം കെട്ടി നില്‍ക്കുകയാണ് ഹൊസങ്കടി പ്രദേശത്ത്.

No comments