JHL

JHL

സി.ആർ.പി.എഫ് സംഘത്തിന് നേരെ ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകരരുടെ ആക്രമണം

ഷോപ്പിയാൻ(J&K)()True News 25.09.2020): സി.ആർ.പി.എഫ് സംഘത്തിന് നേരെ ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകരരുടെ ആക്രമണം. തെക്കൻ കശ്മീരിലെ മിനി സെക്രട്ടറിയേറ്റിൽ വിന്യസിച്ചിരുന്ന സി.ആർ.പി.എഫ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണത്തെ തുടർന്ന് പ്രദേശത്തേക്കുള്ള പ്രവേശനത്തിന് താൽകാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച കശ്മീരിലെ ബുദ്ഗാം ജില്ലയിൽ സി.ആർ.പി.എഫ് പെട്രോളിങ് സംഘത്തിന് നേരെ ഭീകരർ ആക്രമണം നടത്തിയിരുന്നു. മധ്യ കശ്മീരിലെ ചദൂര കെസ്രമുള്ള ഏരിയയിൽ നടന്ന ആക്രമണത്തിൽ ഒരു ജവാന് പരിക്കേറ്റു.



No comments