JHL

JHL

എയിംസ് കാസറഗോഡ് സ്ഥാപിക്കണമെന്നുള്ളത് ആവശ്യമല്ല, അവകാശപ്പെട്ടത് - എ.ജി.സി ബഷീർ.

മൊഗ്രാൽ (True News 15 .09 .2020): എൻഡോസൾഫാൻ പോലുള്ള ദുരിത മേഖലയുള്ള കാസറഗോഡ് ജില്ലയിൽ എയിംസ് സ്ഥാപിക്കണമെന്നുള്ളത് ആവശ്യമല്ലെന്നും, അവകാശപ്പെട്ടതാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എ. ജി. സി ബഷീർ. എയിംസിനായുള്ള കാസറഗോഡ് ജനകീയ കൂട്ടായ്മയ്ക്ക് വേണ്ടി മൊഗ്രാലിൽ ദേശീയവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒപ്പ് ശേഖരണ ക്യാമ്പയിൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
            കേരളത്തിലെ മറ്റുള്ള ജില്ലകളിലെ മെഡിക്കൽ കോളേജും, ആധുനിക സൗകര്യത്തോടു കൂടിയുള്ള സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രികളും കണക്കിലെടുക്കുമ്പോൾ ജില്ല ആരോഗ്യരംഗത്ത് വളരെയേറെ പിറകിലാണ്. ഇതിന് ഏക പരിഹാരം എയിംസ് ആണെന്നും എ. ജി. സി ബഷീർ പറഞ്ഞു.
         ചടങ്ങിൽ ദേശീയ വേദി പ്രസിഡന്റ്‌ മുഹമ്മദ്‌ അബ്‌കോ അധ്യക്ഷത വഹിച്ചു. മുൻ കെ. പി. സി. സി അംഗം പി. എ അഷ്‌റഫ്‌ അലി, കുമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എ. കെ. എം ആരിഫ്, ബി. എൻ മുഹമ്മദലി, അഷ്റഫ് കൊടിയമ്മ, പി. ടി. എ പ്രസിഡന്റ്‌ സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, എം. മാഹിൻ മാസ്റ്റർ, സിദ്ദീഖ്‌അലി മൊഗ്രാൽ, ഡോ: ഖദീജത്ത് ഫിർഷാന, എം. എ ഹമീദ് സ്പിക്, എം. സി അക്ബർ പെർവാഡ്, എം. ഖാലിദ് ഹാജി, എം. എ അബ്ദുൽ റഹിമാൻ, ഇബ്രാഹിം ബത്തേരി, ഇർഷാദ് മൊഗ്രാൽ, ടി. എം ഷുഹൈബ്, നാസിർ മൊഗ്രാൽ, കെ. കെ അബ്ദുല്ല കുഞ്ഞി സുലൈമാൻ, എം. ജി. എ റഹ്മാൻ, എസ്. എ അബ്ദുൽ റഹിമാൻ മാസ്റ്റർ, കെ. പി സുലൈമാൻ മുസ്ല്യാർ, അഹമ്മദ് ഹാജി കൊപ്പളം, അബൂബക്കർ ലാൻഡ് മാർക്ക്‌, ഹനീഫ് ഹാജി ഉപ്പള, പി. വി അൻവർ, എം. എ ഇക്ബാൽ, സി. എം മുഹമ്മദ്‌, സി. എച്ച് ഖാദർ, സിദ്ദീഖ് നാങ്കി, ടി. പി മുഹമ്മദ്‌, എം. എസ് അഷ്‌റഫ്‌, ജംഷീദ് മൊഗ്രാൽ, കെ. പി അഷ്‌റഫ്‌ തുടങ്ങിയവർ ഒപ്പ് ശേഖരണത്തിൽ പങ്കാളികളായി.
           ക്യാമ്പയിൻ ദേശീയ വേദി ഭാരവാഹികളായ ടി. കെ ജാഫർ, എം. എം റഹ്മാൻ, പി. എം മുഹമ്മദ്‌ കുഞ്ഞി ടൈൽസ്, ഇബ്രാഹിം ഖലീൽ, വിജയകുമാർ, അംഗങ്ങളായ ടി. കെ അൻവർ, റിയാസ് മൊഗ്രാൽ, കെ. പി മുഹമ്മദ് സ്മാർട്ട്, അഷ്‌റഫ്‌ പെർവാഡ്, എം. പി. എ ഖാദർ, മുഹമ്മദ്‌ മൊഗ്രാൽ, പി. എ ആസിഫ്, ഖാദർ മൊഗ്രാൽ, എം. എസ് മുഹമ്മദ്‌ കുഞ്ഞി, ബി. കെ മുനീർ, അബ്ദുല്ലക്കുഞ്ഞി നടുപ്പള്ളം, റസ്സാഖ് കൊപ്പളം, അബ്ദുൽ റഹിമാൻ നാങ്കി, സി. എം ഹംസ, ടി. എ ജലാൽ എന്നിവർ നേതൃത്വം നൽകി. എം. എ മൂസ സ്വാഗതം പറഞ്ഞു. 

No comments