JHL

JHL

ഐക്യരാഷ്ട്രസഭയുടെ വനിതാ കമ്മീഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യ ചൈനയെ തോല്‍പ്പിച്ചു.


അതിര്‍ത്തിയില്‍ പ്രകോപനം വിതക്കുന്നതിനിടെ , ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ ചൈനക്ക്  കനത്ത തിരിച്ചടിനല്‍കി. ഐക്യരാഷ്ട്രസഭയുടെ വനിതാ കമ്മീഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചൈനയെ തോല്‍പ്പിച്ചു. ലിംഗ സമത്വത്തിനും സ്ത്രീശാക്തീകരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വിഭാഗമാണിത്. വാശീയേറിയ പോരാട്ടമാണ് നടന്നതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്യുന്നു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ചൈനയ്ക്ക് വലിയ തിരിച്ചടി ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. കൊറോണ വൈറസ് വ്യാപനത്തില്‍ അവര്‍ക്കതിരെ ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹ്യ കൗണ്‍സിലിന് (ഇ സി ഒ എസ് ഒ സി) കീഴിലുള്ള ബോഡിയാണ് ദ കമ്മീഷന്‍ ഓണ്‍ സ്റ്റാറ്റസ് ഓഫ് വിമന്‍ (സി എസ് ഡബ്ള്യു).
 54 അംഗങ്ങളാണ് ഇ സി ഒ എസ് ഒ സിയിലുള്ളത്. തിങ്കളാഴ്ച ഏഷ്യാ ഫസഫിക് വിഭാഗത്തിലേക്കുള്ള രണ്ട് സീറ്റിലേക്കാണ് മത്സരം നടന്നത്. അഫ്ഗാനിസ്ഥാന്‍, ഇന്ത്യ, ചൈന എന്നിവരുടെ പ്രതിനിധികള്‍ മത്സരിക്കാനുണ്ടായിരുന്നു. യുഎന്‍ അംബാസിഡര്‍ കൂടിയായ അഫ്ഗാന്‍ പ്രതിനിധിക്ക് 39 വോട്ടും ഇന്ത്യന്‍ പ്രതിനിധിക്ക് 38 വോട്ടും ലഭിച്ചു.

No comments