JHL

JHL

ഫാഷൻ ഗോൾഡ് പി ആർ ഓ വിന് മേല്പറമ്പിൽ മർദനമേറ്റു

കാ​സ​ർ​കോ​ട് (True News 15.09.2020): വിവാദ സ്വർണ നിക്ഷേപ തട്ടിപ്പ് പരാതികളുള്ള ഫാ​ഷ​ൻ ഗോ​ൾ​ഡ് ജ്വ​ല്ല​റി​യു​ടെ പബ്ലിക് റിലേഷൻ ഓഫീസർ ക്ക് ​ മർദനം. ടി.​കെ. മു​സ്ത​ഫ​​ (50) ന്​ ആ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. നെഞ്ചിൽ ചവിട്ടേറ്റ് അബോധവസ്ഥയിൽ  കിടക്കുകയായിരുന്ന മുസ്തഫയെ  ജ്വല്ലറി മാനേജർ സൈ​നു​ൽ ആ​ബി​ദി​ന്റെ  നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
 ഇ​യാ​ളെ സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ചെ​റു​വ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് മേ​ൽ​പ​റ​മ്പി​ലെ ഒ​രു വീ​ട്ടി​ൽ​വെ​ച്ച് മ​ർ​ദ​ന​മേ​റ്റ​ത്.  മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തിന്റെ നി​ർ​ദേ​ശ പ്ര​കാ​രം ജ്വ​ല്ല​റി ത​ട്ടി​പ്പി​ന്​ ഇ​ര​യാ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യ് തി​ങ്ക​ളാ​ഴ്ച മാ​ഹി​ൻ ഹാ​ജി​യു​ടെ മേ​ൽ​പ​റ​മ്പി​ലെ വീ​ട്ടി​ലേ​ക്ക് മു​സ്ത​ഫ​യെ വി​ളി​പ്പി​ച്ചി​രു​ന്നു. രാ​വി​ലെ തു​ട​ങ്ങി​യ ച​ർ​ച്ച രാ​ത്രി​യാ​ണ് അ​വ​സാ​നി​ച്ച​ത്. തി​രി​ച്ചു​വ​ര​വെ​യാ​ണ് ഒ​രു സം​ഘ​ത്തിന്റെ മ​ർ​ദ​ന​മേ​റ്റ​ത്. ച​ന്തേ​ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

No comments