JHL

JHL

പൗരത്വ പ്രക്ഷോഭകരെ വേട്ടയാടുന്ന സംഘ് ഭീകരതക്കെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം

മൊഗ്രാൽ പുത്തൂർ (15.09.2020): പൗരത്വ പ്രക്ഷോഭകരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത് തുറുങ്കിലടക്കുന്ന സംഘ്പരിവാർ ഭീകരതക്കെതിരെ വെൽഫെയർ പാർട്ടി മൊഗ്രാൽ പുത്തൂരിൽ പ്രതിഷേധ പ്രകടനം നടത്തി. സംഘ് പരിവാർ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഡൽഹി വംശഹത്യയിലെ പ്രതികളെ രക്ഷിക്കാനും, പൗരത്വ പ്രക്ഷോഭത്തെ തകർക്കാനായി നേതാക്കളെ കേസിൽ പെടുത്താനുമുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി രാജ്യവ്യാപകമായി നടത്തുന്ന സമര പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 
ജില്ലാ കമ്മിറ്റി അംഗം അബ്ദുല്ലത്തീഫ് കുമ്പള പരിപാടി ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് താജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി അംഗം തബ്ഷീർ കമ്പാർ, ബഷീർ കെ ടി, സീതാരാമ, നഹാറുദ്ദീൻ, സിദ്ദീഖ്, മൊയ്തീൻ, ലത്തീഫ്, അബ്ദുല്ല കൊൽകത്ത, ശാശിധരൻ, ബാബ സഫ് വാൻ, അബ്ദുന്നാസർ നൂർ, യാസർ മൊഗ്രാൽ തുടങ്ങിയവർ സംബന്ധിച്ചു.

No comments