JHL

JHL

ബംബ്രാണ ചൂരിത്തട്ക്കയിൽ ഫര്‍ണ്ണീച്ചര്‍ നിര്‍മ്മാണകേന്ദ്രത്തിൽ തീ പിടിത്തം

കുമ്പള(True News 14 September 2020):ബംബ്രാണ ചൂരിത്തട്ക്കയിൽ ഫര്‍ണ്ണീച്ചര്‍ നിര്‍മ്മാണകേന്ദ്രത്തിൽ  തീ പിടിത്തം.  ബംബ്രാണ ചൂരിത്തടുക്കയില്‍ സ്ഥിതിചെയ്യുന്ന ശ്രീകൃഷ്‌ണ ഫര്‍ണ്ണീച്ചര്‍ ശാലക്കാണ്‌ തീപിടിച്ചത്‌.തിങ്കളാഴ്ച  പുലര്‍ച്ചെ മൂന്നു മണിയോടെയാണ്‌ സംഭവം. ഉളുവാറിലെ ത്രിവിക്രമ ആചാര്യയുടെ ഉടമസ്ഥതയിലുള്ളതാണ്‌ ഇത്‌.നിര്‍മ്മിച്ചുവെച്ച നിരവധി ഫര്‍ണ്ണീച്ചറുകളാണ്‌ പൂര്‍ണ്ണമായും കത്തി നശിച്ചത്‌. ഉപ്പളയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സും കുമ്പള എസ്‌.ഐ സന്തോഷ്‌ കുമാറിന്റെ നേതൃത്വത്തിലെത്തിയ പൊലീസും ചേര്‍ന്നാണ്‌ നീണ്ട പ്രയത്‌നത്തിനൊടുവില്‍ തീയണച്ചത്‌. നിര്‍മ്മിച്ചു വെച്ച വാതിലുകള്‍ ടേബിളുകള്‍, ഫ്രെയിം തുടങ്ങിയവയും മെഷീനുകളുമാണ്‌ കത്തി നശിച്ചത്‌.വൈദ്യുതി ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടുത്തത്തിന്‌ കാരണമെന്നാണ്‌ നിഗമനം. 25 ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു


No comments