JHL

JHL

കാസറഗോഡ് ജില്ലക്ക് ആശ്വാസം.ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 56 പേർക്ക് മാത്രം.135 പേര്‍ക്ക് ജില്ലയിൽ രോഗം ഭേദമായി.കേരളത്തിൽ ഇന്ന് സ്ഥിരീകരിച്ചത് 2450 കേസുകളും 15 മരണങ്ങളും.

തിരുവനന്തപുരം / കാസറഗോഡ് (True News, Sept 14,2020):സംസ്ഥാനത്ത്   ഇന്ന് 2450 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ അറിയിച്ചത്.2110 പേർക്ക് കൂടി രോഗം നെഗറ്റിവ് ആയി  .2346 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത രോഗബാധ 212 പേര്‍ക്കാണ്. 64 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് മൂലം ഇന്ന് 15 പേര്‍ മരണമടഞ്ഞു. 24 മണിക്കൂറില്‍ 22279 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് നിലവില്‍ 39486 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്
ജില്ലയിൽ ഇന്ന് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് തിരിച്ചുള്ള കണക്ക് വാർത്തയിൽ

ജില്ലയില്‍ 56 പേര്‍ക്ക് കൂടി കോവിഡ്

ഇന്ന് (സെപ്റ്റംബര്‍ 14) ജില്ലയില്‍ 56 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 52 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 135 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. 
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5288 പേര്‍ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 195 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

7250 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 621 പേര്‍ വിദേശത്ത് നിന്നെത്തിയവരും 461 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 6168 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 5322 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 56 ആയി. നിലവില്‍ 1872 പേരാണ് ചികിത്സയിലുള്ളത്
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
വലിയപറമ്പ- 1       ഈസ്റ്റ് എളേരി- 1       അജാനൂര്‍- 5       പള്ളിക്കര- 6
ഉദുമ- 1        ബേഡഡുക്ക- 1        മധൂര്‍- 6        കാഞ്ഞങ്ങാട്- 3     കാസര്‍കോട്- 6
പുല്ലൂര്‍പെരിയ- 4      കോടോംബേളൂര്‍- 1      മംഗല്‍പാടി- 9     ബദിയഡുക്ക- 2
മഞ്ചേശ്വരം- 2       പടന്ന-1        പൈവളിഗെ-1         ചെമ്മനാട്-1    
മുളിയാര്‍-1       മൊഗ്രാല്‍പുത്തൂര്‍-1       വോര്‍ക്കാടി-1   പിലിക്കോട്-1   
ചെങ്കള-1   
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
സമ്പര്‍ക്കം   :    ഈസ്റ്റ് എളേരി പഞ്ചായത്തിലെ 22 കാരന്‍,   അജാനൂര്‍ പഞ്ചായത്തിലെ 40 കാരി, 18 കാരി, 48 കാരന്‍, 50 കാരന്‍, 39 കാരന്‍,  പള്ളിക്കര പഞ്ചായത്തിലെ 42 കാരി, 16, 14 വയസുള്ള കുട്ടികള്‍, 40 കാരന്‍, 26 കാരന്‍, 45 കാരന്‍,ഉദുമ പഞ്ചായത്തിലെ 46 കാരന്‍,ബേഡഡുക്ക പഞ്ചായത്തിലെ 52 കാരി
മധൂര്‍ പഞ്ചായത്തിലെ 53 കാരന്‍, 69 കാരന്‍, 41 കാരന്‍, 20 കാരന്‍, 58 കാരികാസര്‍കോട് നഗരസഭയിലെ 39 കാരന്‍, 50 കാരി, 19 കാരന്‍, 70 കാരി, 38 കാരന്‍, 80 കാരന്‍    കാഞ്ഞങ്ങാട് നഗരസഭയിലെ 35 കാരന്‍, 27 കാരി, 53 കാരന്‍
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 61 കാരന്‍, 30 കാരന്‍, 46 കാരി
കോടോംബേളൂര്‍ പഞ്ചായത്തിലെ 37 കാരി
മംഗല്‍പാടി പഞ്ചായത്തിലെ 45 കാരി, 16 കാരന്‍, 53 കാരി, 17 കാരി, 24 കാരി, നാല് വയസുള്ള പെണ്‍കുട്ടി, 21 കാരന്‍, 48 കാരന്‍
ബദിയഡുക്ക പഞ്ചായത്തിലെ 51 കാരന്‍, 26 കാരന്‍     മഞ്ചേശ്വരം പഞ്ചായത്തിലെ 20 കാരന്‍, 15 കാരന്‍      പടന്ന പഞ്ചായത്തിലെ 32 കാരന്‍
പൈവളിഗെ പഞ്ചായത്തിലെ 26 കാരന്‍
ചെമ്മനാട് പഞ്ചായത്തിലെ 15 കാരി
മുളിയാര്‍ പഞ്ചായത്തിലെ 38 കാരന്‍
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 53 കാരി
വോര്‍ക്കാടി പഞ്ചായത്തിലെ 58 കാരി
പിലിക്കോട് പഞ്ചായത്തിലെ 35 കാരന്‍
ചെങ്കള പഞ്ചായത്തിലെ 50 കാരന്‍
ഇതര സംസ്ഥാനം
വലിയപറമ്പ പഞ്ചായത്തിലെ 45 കാരന്‍ (കര്‍ണ്ണാടക)
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 26 കാരന്‍ (രാജസ്ഥാന്‍)
വിദേശം
മധൂര്‍ പഞ്ചായത്തിലെ 41 കാരന്‍ (ഖത്തര്‍)
മംഗല്‍പാടി പഞ്ചായത്തിലെ 26 കാന്‍ (ദുബായ്)
ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് രോഗം ഭേദമായി
ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് രോഗവിമുക്തി നേടിവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ അജാനൂര്‍ പഞ്ചായത്തില്‍ നിന്നാണ് (21 പേര്‍).രോഗം ഭേദമായവരുടെ പഞ്ചായത്തടിസ്ഥാനത്തിലുള്ള കണക്ക്.

No comments