JHL

JHL

സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ ആയിരം കടന്നു. കേരളത്തിൽ ഇന്ന് 9347 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.8924 പേര്‍ക്ക് രോഗമുക്തി.ജില്ലയിലും കോവിഡ് മരണങ്ങൾ വർധിക്കുന്നു. കാസറഗോഡ് 242 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.505 പേര്‍ക്ക് രോഗമുക്തി.

തിരുവനന്തപുരം / കാസർഗോഡ് :(True News, Oct 11,2020) കേരളത്തില്‍ ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാർത്താക്കുറിപ്പിൽ അറിയിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂര്‍ 413, പത്തനംതിട്ട 378, കാസര്‍ഗോഡ് 242, വയനാട് 148, ഇടുക്കി 123 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 1003 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 155 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.കാസര്‍ഗോഡ് 505 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. 8924 പേര്‍ക്ക് രോഗമുക്തി.

ജില്ലയിലും  കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ നാല്പത്തെട്ടു മണിക്കൂറിനിടെ കോവിഡ് ബാധിച്ചു ചികിത്സയിലിരുന്ന അഞ്ചു പേർ മരണത്തിനു കീഴടങ്ങി. മറ്റു രണ്ടുപേരുടെ മരണം കോവിഡ് മൂലമാണോയെന്ന് സ്ഥിരീകരിക്കാൻ ആലപ്പുഴയിലേക്ക് അയച്ചിരിക്കുകയാണ്. ജില്ലയിൽ കോവിഡ് മരണം ഇതോടെ അ 135 ആയി. 



No comments