JHL

JHL

ഒത്തുചേരൽ ആഘോഷമാക്കി "എം എ''' കുടുംബ സംഗമം.

മൊഗ്രാൽ(True News 1.10.2020): ബന്ധങ്ങൾ ഊട്ടിയുറപ്പിക്കേണ്ടതിന്റെ  ആവശ്യകത തുറന്നുകാട്ടി മൊഗ്രാലിലെ 'എം എ' ഫാമിലി മീറ്റ് സംഘടിപ്പിച്ചു.മൊഗ്രാൽ, മുന്നൂർ, ബാഡൂർ, ഉപ്പള, മൊഗ്രാൽ പുത്തൂർ, കിഴുർ, ബേക്കൽ, ബദിയട്ക്ക, പുലിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്ന കുടുംബാംഗങ്ങളാണ് സംഗമത്തിൽ ഒത്തുചേർന്നത്. ഏഴു തലമുറകൾ  അടങ്ങുന്ന നാല്പതിലധികം  കുടുംബാംഗങ്ങളും, അവരുടെ മക്കളും, പേര  മക്കളുടെയും  ഒത്തുകൂടൽ ആഘോഷമായി മാറി. 70 ഓളം പേർ മൊഗ്രാൽ നാങ്കി  കടപ്പുറത്തെ കുടുംബാംഗം എം എ മുസ യുടെ വസതിയിൽ സംഗമിക്കുകയായിരുന്നു.

ചടങ്ങ് എം എ  ഫാമിലി അംഗം എം എ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. റിയാസ് മൊഗ്രാൽ സംഗമത്തെ സ്വാഗതം ചെയ്തു.എം എ മൂസ, കെ എം മുനീർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. കുടുംബാംഗങ്ങളിൽ വിട പറഞ്ഞു പോയ എം എ ഹംസ, എം എം മുഹമ്മദ് എന്നിവരെ അനുസ്മരിച്ചും,  പ്രാർത്ഥന നടത്തിയുമാണ്  സംഗമത്തിന് തുടക്കം കുറിച്ചത്.

പിന്നീട് കുട്ടികളും, മുതിർന്നവരും അടക്കമുള്ള കുടുംബാംഗങ്ങളുടെ കലാ- കായിക പരിപാടികൾ, മത്സരങ്ങൾ സംഗമത്തെ  ആഘോഷമാക്കി മാറ്റി. കസേരകളി, ബലൂൺ പൊട്ടിക്കൽ, കലം ഉട ക്കൽ, മിഠായി കളി, കമ്പവലി, മെഴുകുതിരി തെളിയിക്കൽ തുടങ്ങിയ ഏറെ രസകരമായ മത്സരങ്ങളാണ് പ്രായ വ്യത്യാസമില്ലാതെ കായിക- വിനോദ പരിപാടികളിൽ കുടുംബാംഗങ്ങൾ പങ്കാളികളായത്. കളിയും ചിരിയുമായി സംഗമിച്ച് പരിപാടിയിൽ പങ്കാളികളായവർക്ക്  സ്നേഹോപഹാരങ്ങളും,  കൈ നിറയെ സമ്മാനങ്ങളും നൽകി. വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങളും ഒരുക്കിയിരുന്നു. എല്ലാംകൊണ്ടും വയറും മനസ്സും നിറഞ്ഞ ഒരു സായാഹ്നമാണ്  കുടുംബസംഗമം സമ്മാനിച്ചത്. എം എ ഫാമിലിയുടെ പല തലമുറകൾ ഒന്നിച്ചു ചേർന്നപ്പോൾ വിരിഞ്ഞത് സ്നേഹത്തിന്റെയും, പങ്കുവെക്കലിന്റെയും  മണമുള്ള പൂക്കളാ  യിരുന്നു.

 ഇബ്രാഹിം മുന്നൂർ, എം എ ഇബ്രാഹിം, സലീം ഉപ്പള, ശഹബാൻ ചേരങ്കൈ,അലി ബാഡൂർ, ഷബീർ മുന്നൂർ, അഷ്‌റഫ്‌ മുന്നൂർ, ഇഴാനുദ്ദീൻ, മുനവ്വർ, ഫഹദ് ഉപ്പള, മുഹ്സിൻ, ഇർഷാദ്, മുസമ്മിൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സുഹ്‌റ- കുഞ്ഞഹമ്മദ്,ആയിഷ-ഇബ്രാഹിം, ആയിഷ-മൂസ,രേശ്മ-സലീം, കുഞ്ഞിബി -ഹമീദ്,മറിയ -മുനീർ, മുനീറ -റാഫി, സമീറ- റിയാസ്, ഷഹനാസ്- മുജീബ്, തൗസി -ഫാഹിം,ശബാന -അലി, സമീറ -ഷബീർ, മുനൈസ- ശഹബാൻ, ഫർസാന- കബീർ എന്നിവർ നേതൃത്വം നൽകി.

      എല്ലാംകൊണ്ടും ഒരു സ്നേഹ സംഗമത്തിന്റെ ആനന്ദകരമായ കാണാകാഴ്ചകളാ  യിരുന്നു എം എ  കുടുംബസംഗമം സമ്മാനിച്ചത്.

No comments