JHL

JHL

തലപ്പാടിക്കു സമീപം കാര്‍ തടഞ്ഞു നിര്‍ത്തി കവര്‍ച്ച രണ്ടു പ്രതികള്‍ അറസ്റ്റില്‍


 കാസർകോഡ് ;ഡിസംബര്‍ 12ന് പുലര്‍ച്ചെ 5.30 മണിക്ക് മഹേഷ് പട്ടേല്‍ എന്നയാള്‍ സുഹൃത്തുമൊന്നിച്ചു കാറില്‍ മംഗലാപുരത്തു നിന്നും കണ്ണൂരിലേക്ക് യാത്ര ചെയ്യവേ ടോള്‍ ഗേറ്റിന് രണ്ടു കിലോമീറ്റര്‍ അകലെ ഗോവിന്ദ് പൈ കോളേജിന് സമീപം വെച്ച് നെക്‌സോണ്‍ കാറില്‍ വന്ന 5 ആളുകള്‍ പരാതിക്കാരനെ കാറില്‍ കയറ്റി കുരുടപടവ് എന്ന സ്ഥലത്തേക്ക് കൊണ്ടുപോയി പണം കവര്‍ന്നെടുത്ത കേസില്‍ ഉള്‍പ്പെട്ട കര്‍ണാടക സ്വദേശികളായ അബ്ദുല്‍ നാസര്‍,അബ്ദുല്‍ റഹ്മാന്‍ എന്നിവരാണ് അറസ്റ്റിലാ യത്. കാസര്‍കോട് ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ മഞ്ചേശ്വരം എസ്എച്ച്ഒ ഷൈന്‍ കെപി. ഡിവൈഎസ്പി യുടെ സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ നാരായണന്‍ നായര്‍, പോലീസുകാരായ രാജേഷ്. ശിവകുമാര്‍. ഓസ്റ്റിന്‍ തമ്പി, ഷജീഷ്, ഡ്രൈവര്‍ പ്രവീണ്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


No comments