JHL

JHL

കുമ്പളയിൽ ആസൂത്രണ സമിതിയിലും സി പി എം - ബി ജെ പി ധാരണയ്ക്ക് നീക്കമെന്ന് ആരോപണം

 


കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി തിരഞ്ഞടുപ്പിന് പിന്നാലെ ആസൂത്രണ സമിതിയിലും സി പി എം - ബി ജെ പി ധാരണയ്ക്ക് നീക്കമെന്ന് ആക്ഷേപം

കുമ്പള: കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി തിരഞ്ഞെടുപ്പിന് പിന്നാലെ കുമ്പള പഞ്ചായത്തിൽ  ആസൂത്രണ സമിതിയിലും ബി ജെ പി - സി പി എം സഖ്യത്തിന്  നീക്കം നടക്കുന്നതായി മുസ് ലിം ലീഗ്.
സി പി എം ,ബി ജെ പി നേതാക്കളെ ആസൂത്രണ സമിതിയിൽ ഉൾപ്പെടുത്തുന്നതിനും യു.ഡി. എഫി നെ ഒഴിവാക്കുന്നതിനും ഇരു കക്ഷികളും തമ്മിൽ  ചർച്ച നടന്നതായാണ് വിവരം.
നേരത്തെ സ്ഥിരം സമിതി  തിരഞ്ഞടുപ്പിൽ പരസ്യ സഖ്യത്തിലൂടെ അധ്യക്ഷ സ്ഥാനം സി .പി. എമ്മും ബി. ജെ. പിയും പങ്കിട്ടെടുത്തിരുന്നു. വികസന കാര്യം, ആരോഗ്യ വിദ്യഭ്യാസം എന്നി സ്ഥിരം സമിതികൾ ബി.ജെ.പിയും ക്ഷേമകാര്യം സി. പിഎമ്മും നേടുകയുമുണ്ടായി.
ബി. ജെ .പി യുമായി പരസ്യധാരണ ഉണ്ടാക്കിയതിൽ ഒരു വിഭാഗം സി. പി .എം പ്രവർത്തകൻ കടുത്ത പ്രതിഷേധം ഉയർത്തിയതിന് പിന്നാലെയാണ് ആസൂത്രണ സമിതിയിലും സഖ്യനീക്കം നടക്കുന്നത്.

No comments