JHL

JHL

ഏഴ് തവണ ജേതാവെന്ന ബഹുമതി ഇനി മൂസാ ഷരീഫിന് മാത്രം സ്വന്തം



കാസറഗോഡ് : കോയമ്പത്തൂരിൽ  നടന്ന  2020-ദേശീയ കാർ റാലി ചാമ്പ്യൻഷിപ്പിന്റെ മൂന്നാം  റൗണ്ടിലും നിലവിലുള്ള ജേതാക്കളായ മൂസാ ഷരീഫ്-ഗൗരവ് ഗിൽ സഖ്യം തകർപ്പൻ ജയം.നേടിയതോടെ ഏഴ് തവണ ദേശീയ കാർ റാലി ചാമ്പ്യൻ  പട്ടം നേടുന്ന ആദ്യ ഇന്ത്യൻ നാവിഗേറ്റർ  എന്ന  റെക്കോർഡ്  മൂസാ ഷരീഫ് സ്വന്തമാക്കി . പരുപരുക്കൻ പാതയിലൂടെയടക്കമുള്ള 100 കിലോ മീറ്റർ ദൈർഘ്യവും 6 സ്പെഷ്യൽ സ്റ്റേജുകളുമടങ്ങിയതാ യിരുന്നു മൂന്നാം റൗണ്ട്. ഇത് 1 മണിക്കൂർ 27  മിനുട്ടും 56 സെക്കന്റും കൊണ്ട് പൂർത്തീകരിച്ചാണ് മൂസാ ഷരീഫ് സഖ്യം വിജയം നേടിയത്. ഇതിനകം 116 പോയന്റ് നേടിയതോടെ  ഈ സഖ്യം കിരീടം ഉറപ്പിച്ചിരിക്കുകയാണ്.കഴിഞ്ഞ മൂന്ന് റൗണ്ടിലും വെന്നിക്കൊടി പാറിച്ചതിനാൽ   ഈ മാസം 13 മുതൽ ബാംഗ്ലൂരിൽ വെച്ച് നടക്കുന്ന നാലാം റൗണ്ടിലെ ഫലം എന്തായാലും ഷരീഫ്-ഗിൽ സഖ്യത്തിന്റെ കിരീട നേട്ടത്തെ അത് ബാധിക്കില്ല.  ഏഴാം കിരീടം ലക്ഷ്യമിട്ട് ഗോദയിലിറങ്ങിയ  ഇന്ത്യയിലെ തന്നെ നമ്പർ വൺ ജോടിയായ മൂസാ ഷരീഫ് - ഗൗരവ് ഗിൽ സഖ്യം മികച്ച പ്രകടനത്തോടെയാണ് അപൂർവ്വ നേട്ടം കൊയ്തത്. കോവിഡ് വ്യാപനം മൂലമാണ് ഈ വർഷത്തെ മത്സരങ്ങൾ വൈകിയതും 4 റൗണ്ടുകളാക്കി ചുരുക്കിയതും. ടീം ജെ കെ ടയറിന് വേണ്ടി മഹീന്ദ്ര എക്സ് യു വി 300 കാർ ഉപയോഗിച്ചാണ് മൊഗ്രാൽ പെർവാഡ് സ്വദേശിയായ മൂസാ ഷരീഫും ന്യൂ ഡൽഹി സ്വദേശിയായ ഗൗരവ് ഗില്ലും ചരിത്രത്തിലേക്ക് കുതിച്ച് കയറിയത്. . ഏഴ് തവണ ദേശീയ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ നാവിഗേറ്റർ എന്ന ബഹുമതി   സ്വന്തമാക്കിയതോടെ മൂസാ ഷരീഫിനെ തേടി നിരവധി അംഗീകാരങ്ങളാണ് കാത്തിരിക്കുന്നത്




No comments