JHL

JHL

ന്യൂഡെല്‍ഹി;രാജ്യത്ത് ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് 1,500 കോടി രൂപ നീക്കിവച്ച് കേന്ദ്രം.

 


ന്യൂഡെല്‍ഹി;രാജ്യത്ത് ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് 1,500 കോടി രൂപ നീക്കിവച്ച് കേന്ദ്രം. കേന്ദ്ര ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക പ്രോത്സാഹനം ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്ക് നവോന്മേഷം നല്‍കിയേക്കാം. ഗൂഗിള്‍ പേ, വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫോണ്‍പേ, പേടിഎം എന്നിവര്‍ക്ക് ഇത് പ്രയോജനപ്പെട്ടേക്കും. 

ഭാവിയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്ത് ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് 2019-20 ലെ ബജറ്റ് പ്രസംഗത്തില്‍ സീതാരാമന്‍ പറഞ്ഞത് ഡിജിറ്റല്‍ പെയ്‌മെന്റ് ഓപ്ഷനുകളായ ഭീം, ഭീം യുപിഐ, യുപിഐ-ക്യുആര്‍ കോഡ്, ആധാര്‍ പേ എന്നിവ കറന്‍സിരഹിത സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിന് ഉപയോഗിക്കാമെന്നായിരുന്നു.


No comments