JHL

JHL

കാസർഗോഡ് ജില്ലാ സാംസ്കാരിക വേദിക്ക് പുതിയ സാരഥികൾ

 


കാസർഗോഡ്:  കാസർഗോഡിലെ സാംസ്കാരിക പാരമ്പര്യവും തനിമയും കലയും പ്രോത്സാഹിപ്പിക്കുന്നതിന് പ്രവർത്തിച്ചുവരുന്ന കാസർഗോഡ് ജില്ലാ സാംസ്കാരിക വേദിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.  

 പ്രസിഡണ്ടായി ആബിദ് എടച്ചേരിയേയും ജനറൽ സെക്രട്ടറിയായി  പി ജെ സന്തോഷിനെയും ട്രഷററായി ഫറീന കോട്ടപ്പുറത്തേയും, തെരഞ്ഞെടുത്തു. 

 സഹഭാരവാഹികൾ:ബാവന കെ ,മര്‍സൂക് കോളൊട്ട് [വൈസ് പ്രസിഡണ്ട്]ആൽബിൻ ദേവസ്യ തബ്ഷീര്‍ അബ്ദുള്ള[സെക്രട്ടറി]

    കാസർഗോഡിന്റെ  സാംസ്കാരിക പൈതൃകം നിലനിർത്തുന്നതിനും കാസറഗോഡൻ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ പദ്ധതികൾ ആവിഷ്കരിക്കും. 

 കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകിയ ജില്ലാ സന്നദ്ധ പ്രവർത്തകരെയും ആരോഗ്യ പ്രവർത്തകരെയും മികച്ച സംഘടനകൾക്ക് അവാർഡ് നൽകി ആദരിക്കാനും  തീരുമാനിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന കാസർഗോഡ് സാംസ്കാരികോത്സവം നടത്താനും തീരുമാനിച്ചു.


No comments