JHL

JHL

എൽഡിഎഫ് വടക്കൻ മേഖല ജാഥ വിജയിപ്പിക്കും - എൽജെഡി



കാസറഗോഡ്: ഫെബ്രുവരി 13 ന് ഉപ്പളയിൽ നിന്നാരംഭിക്കുന്ന എ വിജയരാഘവൻ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖല ജാഥ വിജയിപ്പിക്കാൻ ലോക്താന്ത്രിക് ജനതാ ദൾ (എൽജെഡി) ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിനായി പ്രചാരണ പരിപാടികൾക്ക് മുന്നിട്ടിറങ്ങാനും യോഗം തീരുമാനിച്ചു.

കർഷകരെ തെരുവിൽ നേരിട്ട് അവകാശങ്ങൾ നിഷേധിക്കുന്നത് ജനാധിപത്യത്തിന്റെ മര്യാദയല്ലന്നും വിവാദ കാർഷിക ബില്ല് എത്രയും പെട്ടന്ന് പിൻവലിക്കുകയാണ് വേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു.

വിടപറഞ്ഞ എൽജെഡി ജില്ലാ മുൻ പ്രസിഡന്റ് എ വി രാമകൃഷ്ണന്റെ ഫോട്ടോ ജില്ലാ കമ്മിറ്റി ഓഫീസിൽ അനാച്ഛാദനം ചെയ്തു.

ഫോട്ടോ അനാച്ഛാദനവും ജില്ലാ കമ്മിറ്റി യോഗം ഉൽഘാടനവും മുൻ മന്ത്രിയും എൽജെഡി കണ്ണൂർ ജില്ലാ പ്രസിഡന്റുമായ കെ പി മോഹനൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ടി വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രാജേഷ് പ്രേം, സിദ്ദിഖ് അലി മൊഗ്രാൽ, എം ജെ ജോയ്, വി വി കൃഷ്ണൻ, ടി അജിത, ബാലകൃഷ്ണ ഷെട്ടി, ഡോ. ദാമോദർ, പനങ്കാവ് കൃഷ്ണൻ, ചന്ദ്രശേഖർ, സിദ്ദിഖ് റഹ്‌മാൻ, പി പി രാജൻ, പി സി ഗോപാലകൃഷ്ണൻ, കൃഷ്ണൻ, ബാബു അണങ്കൂർ എന്നിവർ സംസാരിച്ചു. അഹ്‌മദ്‌ അലി കുമ്പള സ്വാഗതവും മുഹമ്മദ് സാലി നന്ദിയും പറഞ്ഞു.


ഫോട്ടോ : എൽജെഡി കാസർകോട് ജില്ലാ കമ്മിറ്റി യോഗവും മുൻ പ്രസിഡന്റ് എ വി രാമകൃഷ്ണന്റെ ഫോട്ടോ അനാച്ഛാദനവും മുൻ മന്ത്രിയും എൽജെഡി കണ്ണൂർ ജില്ലാ പ്രസിഡന്റുമായ കെ പി മോഹനൻ ഉല്ഘാടനം ചെയുന്നു.


 

No comments