JHL

JHL

"കരുതി വെക്കാം ദാറുൽ ആഖിറത്തിനായി" ക്യാമ്പയിൻ ഉദ്ഘാടനം



കാസർകോട് : "കരുതി വെക്കാം ആഖിറത്തിനായി" എന്ന തലക്കെട്ടിൽ എസ് ഐ ഒ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ചെമ്മനാട് പ്രാദേശിക ജമാഅത്ത് ഓഫീസിൽ വെച്ച് ജമാഅത്തെ ഇസ്ലാമി കാസർകോട് ജില്ലാ പ്രസിഡണ്ട് വി.എൻ ഹാരിസ് നിർവഹിച്ചു. ഭൗതിക ലോകം നൈമിഷികമാണെന്നും പരലോകത്തിലെ മോക്ഷത്തിന് വേണ്ടി സമയം മാറ്റി വെക്കാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ മുഖ്യാതിഥിയായി എസ് ഐ ഒ കാസർകോട് മുൻ സെക്രട്ടറി അസ്റാർ ബി എ പങ്കെടുത്തു കൊണ്ട് സംസാരിച്ചു. എസ് ഐ ഒ കാസർകോട് ജില്ലാ പ്രസിഡന്റ് അബ്ദുൽ നാഫിഹ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി തബ്ഷീർ കമ്പാർ സ്വാഗതവും കാസർകോട് ഏരിയ പ്രസിഡന്റ് ഹനാൻ ചട്ടഞ്ചാൽ നന്ദിയും പറഞ്ഞു.


No comments