JHL

JHL

പെട്രോള്‍, ഡീസല്‍ വില കുതിക്കവെ പാചക വാതക വിലയും കേന്ദ്രം വര്‍ധിപ്പിച്ചു

 


ന്യൂഡല്‍ഹി | തുടര്‍ച്ചയായ ഇന്ധന വില വര്‍ധനയില്‍ നട്ടം തിരിയുന്ന സാധാരണക്കാരനാണ് ഇരുട്ടടിയായി പാചക വാതക വിലയും വര്‍ധിപ്പിച്ചു.

വീടുകളിലേക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിന് 26 രൂപയുടെ വര്‍ധനവാണ് വരുത്തിയത്. ഇതോടെ ഒരു സിലിണ്ടര്‍ പാചക വാതകത്തിന്റെ വില 726 രൂപയായി.

വിലവര്‍ധന ഇന്ന് മുതല്‍ നിലവില്‍ വരും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 126 രൂപയുടെ വര്‍ധനയാണ് പാചക വാതകത്തിനുണ്ടായത്.

ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചിരുന്നു പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 86.83 രൂപയും ഡീസലിന് 81.06 രൂപയുമായി. തിരുവനന്തപുരത്ത് ഡീസലിന് 82.65 രൂപയും പെട്രോളിന് 88.53 രൂപയുമായി വര്‍ധിച്ചു.

ഈ വര്‍ഷം ആദ്യമാസം മാത്രം പത്തു തവണയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചത്. ജനുവരിയില്‍ പെട്രോളിന് 2.59 രൂപയും ഡീസലിന് 2.61 രൂപയും കൂടി.

2018 ഒക്ടോബര്‍ നാലിനാണ് മുമ്പ് വില ഇത്രത്തോളം എത്തിയിരുന്നത്. അന്ന് ക്രൂഡ് ഓയില്‍ ബാരലിന് 80 ഡോളര്‍ ആയിരുന്നു വില. എന്നാല്‍ ഇന്ന് ക്രൂഡ് ബാരലിന് അറുപത് ഡോളറില്‍ താഴെയാണ്.


No comments