JHL

JHL

പെർളയിൽ വൻ തീപിടുത്തം നിരവധി മരങ്ങൾ കത്തിനഷിച്ചു

 


പെര്‍ള: കുന്നിന്‌ മുകളില്‍ ഉണ്ടായ തീ പിടുത്തത്തില്‍ വന്‍ നാശ നഷ്‌ടം. പെര്‍ള ടൗണില്‍ സത്യനാരായണ ഹൈസ്‌കൂളിന്‌ പിറക്‌ വശത്തുള്ള  കുന്നിന്‌ മുകളിലാണ്‌ ചൊവ്വാഴ്ച ഉച്ചയോടെ തീപിടുത്തമുണ്ടായത്‌.ഏഴ്‌ ഏക്കര്‍ സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ നിരവധി കശുമാവ്‌ തൈകളും, കാട്ടുമരങ്ങളും ഉള്‍പ്പെടെ കത്തി നശിച്ചു. കാസര്‍കോട്‌, ഉപ്പള എന്നിവിടങ്ങളില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന്‌ മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ്‌ തീയണച്ചത്‌.

No comments