JHL

JHL

കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെച്ചേക്കും

 




സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്ന മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി എംപി സ്ഥാനം നാളെ രാജി വെക്കുമെന്ന് റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കാനൊരുങ്ങുമ്പോൾ മലപ്പുറത്ത് മാത്രമല്ല മലബാറില്‍ മൊത്തത്തില്‍ മുസ്ലീം ലീഗിനും യുഡിഎഫിനും ഗുണം ചെയ്‌തേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

പികെ കുഞ്ഞാലിക്കുട്ടി എംപി തന്റെ സ്വന്തം തട്ടകമായ വേങ്ങരയിലേക്ക് തിരിച്ചെത്തുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കുഞ്ഞാലിക്കുട്ടി ലോക്‌സഭാ എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരും എന്നാണ് മുസ്ലീം ലീഗ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിന് ഏറെ പ്രസക്തിയുണ്ടെന്ന് നേതത്വം കരുതുമ്പോഴും ഒരു വിഭാഗത്തിന് ഇതില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന.



No comments