JHL

JHL

പി കെ നഗർ ചെക്ക് ഡാം പദ്ധതിക്ക് പത്ത് ലക്ഷം അനുവദിച്ചു

 

കുമ്പള(www.truenewsmalayalam.com) :  പി കെ നഗർ, തങ്ങൾ വീട്, എന്നിപ്രദേശങ്ങൾ ഉൾകൊള്ളുന്ന  ചെക്ഡാമുമായി ബന്ധപ്പെട്ട് ഈ വർഷത്തെ 2021-22 കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെക് ഡാം നിർമിക്കുന്നതിനായി 10 ലക്ഷം രൂപ മാറ്റി വെച്ചതായി കാസറഗോഡ് ബ്ലോക്ക്‌ പഞ്ചയാത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഷ്‌റഫ്‌ കർള അറിയിച്ചു. തെരഞ്ഞെടുപ്പു സമയത്ത് ഈ പ്രദേശത്തെ ജനങളുടെ അഭ്യർത്ഥന മാനിച്ചാണ് ഈ ഫണ്ട് മാറ്റി വെച്ചത്. 

വർഷങ്ങളായി ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യവും മഴക്കാലമായാൽ വെള്ളം നിറഞ്ഞൊഴുകുകയും, വേനൽ കാലമായാൽ കടൽ വെള്ളം കയറി കൃഷികളടക്കം നശിക്കുകയും ചെയ്യുന്ന ഈ കനാലിൽ കർഷകർ കൃഷിയിറക്കാറില്ല. ഇപ്പോൾ. 2 കിലോമീറ്റർ ദൈർഘ്യമുള്ള ഈ കനാൽ ചെക് ഡാം വരലോടെ ഈ പ്രദേശത്തുകാരുടെ ദീർഘകാലത്തെ സ്വപ്നമാണ്   സാക്ഷാൽക്കരിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

No comments