JHL

JHL

ജനമൈത്രി പോലീസ് ശ്വാസകോശ രോഗ നിർണയ ക്യാമ്പ് നടത്തി

കുമ്പള(www.truenewsmalayalam.com): ജനമൈത്രി പോലീസും കുമ്പള ഹെൽത്ത്‌ കോർട്ട് ക്ലിനിക്കും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കുമ്പള സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ പി വി രാജീവൻ നിർവഹിച്ചു. ഹെൽത്ത് കോർട്ട് മാനേജർ  ഫാസിൽ. പി അധ്യക്ഷത വഹിച്ചു. ക്യാമ്പിന് നേതൃത്വം നൽകിയ Chest Physician Dr. ഫിലിപ്സ് ആന്റണി ശ്വാസകോശ രോഗങ്ങളെക്കുറിച്ച് സംസാരിച്ചു. കുമ്പള സ്റ്റേഷൻ എ എസ് ഐ രതീഷ് ആശംസ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ ജനമൈത്രി ബീറ്റ് ഓഫീസർ മോഹനൻ പി വി നന്ദി രേഖപെടുത്തി. ക്യാമ്പിൽ 100 ഓളം രോഗികൾ പങ്കെടുത്തു. തുടർ ചികിത്സ ആവശ്യമുള്ള രോഗികളെ  മംഗലാപുരം കനച്ചൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് നിർദ്ദേശിച്ചു

No comments