JHL

JHL

യൂത്ത് കോൺഗ്രസ് പി.എസ്.സി.ഓഫീസ് മാർച്ചിനു നേരെ ജലപീരങ്കി പ്രയോഗിച്ചു

കാസർകോട് (www.truenewsmalalayalam.com : പി.എസ്.സി. നിയമനം സുതാര്യമാക്കണമെന്നും തൊഴിൽ കാത്ത് കഴിയുന്ന യുവാക്കളോട് നീതി പാലിക്കണമെന്നും ആവശ്യപ്പെട്ട്  ജില്ലാ കമ്മിറ്റി പി.എസ്.സി.  മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് ബി.പി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.

പി.എസി.സി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിനൽകിയത് ഉദ്യോഗാർഥികളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. ഒഴിവുള്ള തസ്തികകളിൽ ബന്ധുക്കളെയും പാർട്ടി അനുഭാവികളെയും നിയമിക്കുന്ന സംസ്ഥാന സർക്കാർ പി.എസ്.സി.യെ നോക്കുകുത്തിയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി അധ്യക്ഷനായി. മാർച്ച് പി.എസ്.സി. ഓഫീസ് പരിസരത്ത് പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. സമരക്കാർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

കാർത്തികേയൻ പെരിയ, സത്യനാഥൻ പത്രവളപ്പിൽ, ഇസ്മയിൽ ചിത്താരി, മാത്യു ബദിയഡുക്ക, ഇർഷാദ് മഞ്ചേശ്വരം, അനൂപ് കല്യോട്ട്, നവനീത് ചന്ദ്രൻ, രതീഷ് ഇരിയ, ടി.വി.ആർ. സൂരജ് എന്നിവർ സംസാരിച്ചു.

No comments