JHL

JHL

പ്രമുഖ പണ്ഡിതൻ ആലിക്കുഞ്ഞി ഉസ്താദ് അന്തരിച്ചു


കുമ്പള: (www.truenewsmalayalam.com 03.04.2021)

പ്രശസ്ത പണ്ഡിതൻ ഷിറിയയിലെ അലിക്കുഞ്ഞി ഉസ്താദ് അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് രണ്ടു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കേരള, കർണാടക സുന്നി വിഭാഗങ്ങൾക്കിടയിൽ സർവ്വസമ്മതനായ അദ്ദേഹം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന സമസ്തയുടെ ഉപാധ്യക്ഷനാണ്. നൂറു കണക്കിന് ശിഷ്യന്മാരുള്ള മഹാപണ്ഡിതന്റെ വിയോഗം കുമ്പോൽ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളാണ് ശബ്ദ സന്ദേശത്തിലൂടെ അറിയിച്ചത്.


No comments