JHL

JHL

വിദ്യാനഗറിൽ വീടിന്റെ വാതിൽ തകർത്ത് കവർച്ച

 


വിദ്യാനഗർ : (www.truenewsmalayalam.com 01.05.2021)

 ഐ.ടി. റോഡിൽ വീടിന്റെ വാതിൽ തകർത്ത് 200 അമേരിക്കൻ ഡോളറും 10,000 രൂപയും കവർന്നതായി പരാതി. ദേശീയപാതയിൽനിന്ന് 200 മീറ്റർ അകലെ വ്യവസായപ്രമുഖൻ അച്ചു എന്ന പി.ബി. അഷറഫിന്റെ വീട്ടിലാണ് കവർച്ച നടന്നത്.

അഷറഫും ഭാര്യ ഷഹനാസും കുട്ടികളും 11ന് ബെംഗളൂരിവിലേക്ക് പോയിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരിന്റെ സഹോദരിയാണ് ഷഹനാസ്.

പി.ബി. അഷറഫിന്റെ സഹോദരൻ അബ്ദുൾ സലാമിന്റെ പരാതിയിൽ വിദ്യാനഗർ പോലീസ് അന്വേഷണം തുടങ്ങി. 26ന് ശേഷമാണ് കവർച്ച നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. വാതിലുകളുടെയും അലമാരയുടെയും പൂട്ടുകൾ തകർത്ത നിലയിലാണ്. പോലീസ് ഡോഗ് സ്‌ക്വാഡും വിരലടയാളവിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന് സമീപത്തെ എൻ.ജി.ഒ. യൂണിയൻ ജില്ലാ കമ്മിറ്റി ഓഫീസിലും കവർച്ചശ്രമം നടന്നു.

വാതിലിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ച നിലയിലാണ്. ജനൽപ്പാളി തുറന്ന് കമ്പികൾ വളയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. പൂട്ട് തകർക്കാനുപയോഗിച്ചെന്ന് കരുതുന്ന പിക്കാസും മഴുവും പരിസരത്തുനിന്ന് കണ്ടെത്തി. എൻ.ജി.ഒ. യൂണിയൻ ഓഫീസിന് സമീപത്തെ വീട്ടിൽ പിൻഭാഗത്ത് സൂക്ഷിച്ചുവെച്ചിരുന്ന പിക്കാസും മഴുവുമാണ് കവർച്ച നടത്തുന്നതിന് പൂട്ട് തകർക്കാനായി ഉപയോഗിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറുമണിവരെ പ്രവർത്തകർ ഓഫീസിലുണ്ടായിരുന്നു.

എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി കെ.പി. ഗംഗാധരന്റെ പരാതിയിൽ വിദ്യാനഗർ പോലീസ് അന്വേഷണം തുടങ്ങി.

No comments