JHL

JHL

ആരിക്കാടിയിലെ മാലിന്യ നിക്ഷേപം, നടപടിക്കൊരുങ്ങി കുമ്പള ഗ്രാമ പഞ്ചായത്ത്.


 കുമ്പള: (www.truenewsmalayalam.com 01.05.2021) 

കുമ്പള ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ആരിക്കടിയിൽ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് ദുരിതമാവുന്നു.അ സഹീയമായ ദുർഗന്ധം മൂലം ഇത് വഴി മൂക്കുപൊത്താതെ നടന്നുപോകാൻ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് നാട്ടുകാർ പറയുന്നു. 

മാലിന്യനിക്ഷേപം പഞ്ചായത്ത് അംഗം ബി എ റഹ്മാൻ, നിസാർ ആരിക്കാടി ഹക്കീം കുന്നിൽ, ഗണേശ എന്നിവർ പഞ്ചായത്ത് അധിക്രതരുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ജയരാജൻ, കുമ്പള ജനമൈത്രി പോലീസ് ഓഫീസർ കെ പി രാജീവൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. 

മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനും, മാലിന്യ നിക്ഷേപത്തിനെതിരെ ബോർഡ് സ്ഥാപിക്കാനും നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധിക്രതർ അറിയിച്ചു. 



No comments