JHL

JHL

ചെർക്കളം പ്രതിസന്ധി ഘട്ടങ്ങളിൽ ആർജ്ജവമുള്ള നിലപാട് കൊണ്ട് വിസ്മയം തീർത്ത നേതാവായിരുന്നു: എം.സി ഖമറുദ്ധീർ ചെർക്കളത്തിൻ്റെ സ്മരണയിൽ ദുബായ് മലബാർ സാംസ്കാരിക വേദി റംസാൻ റിലീഫിന് തുടക്കമായി


കുമ്പള: (www.truenewsmalayalam.com 01.05.2021) 

രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വിസ്മയം തീർക്കുകയും നിലപാടുകൾ വെട്ടിത്തുറന്ന് പറയുന്നതിൽ ആർജ്ജം കാണിക്കുകയും ചെയ്ത് ശക്തനായ രാഷ്ട്രീയ നേതാവായിരുന്നു ചെർക്കളം അബ്ദുല്ലയെന്ന് എം.സി ഖമറുദ്ധീൻ എം.എൽ.എ പറഞ്ഞു.രാഷ്ട്രീയ നേതാവെന്ന നിലയിൽ  ചെർക്കളഞ്ഞ പരാജയപ്പെടുത്താനും അദ്ദേഹത്തെ അതിജയിക്കാനും കഴിയുന്ന മറ്റൊരു നേതാവും ജില്ലയിൽ ഇല്ലായെന്നത് സർവ്വരും അംഗീകരിച്ചതാണ്. ഒരു പ്രശ്നവുമായി തൻ്റെയടുക്കൽ ചെല്ലുന്നവരെ സംതൃപ്ത്തനാക്കി തിരിച്ചയക്കുന്ന നേതൃപാടവമായിരുന്നു ചെർക്കളത്തിൻ്റേതെന്നും  എം.സി ഖമറുദ്ധീൻ വ്യക്തമാക്കി. ജീവകാരുണ്യ പ്രവർത്തനം ഒരു മഹത്തായ സാമൂഹ്യ പ്രവർത്തനമാണ്. അത് യഥാർത്ഥ അവകാശികളെ അടുത്ത് തന്നെ എത്തുകയെന്നുള്ളതാണ് അതിലും മഹത്തരം. ആ കർത്തവ്യം നിർവഹിക്കുന്നതിൽ പൂർണമായും വിജയിച്ച പ്രസ്ഥാനമാണ് ദുബായ് മലബാർ കലാ സാംസ്കാരിക വേദിയെന്നും എം.എൽ.എ അഭിപ്രായപ്പെട്ടു. സാമൂഹിക - സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ നാട്ടിലും മറുനാട്ടിലും ശ്രേദ്ധേമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന ദുബായ് മലബാർ കലാ സാംസ്കാരിക വേദി ചെർക്കളം അബ്ദുല്ലയുടെ സ്മരണാർത്ഥം മഞ്ചേശ്വരം മണ്ഡലം തല  റംസാൻ റിലീഫിൻ്റെ ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റംസാൻ റിലീഫ് ബ്രോഷർ ചെർക്കളത്തിൻ്റെ പുത്രിയും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ മുംതാസ് സമീറയ്ക്ക് എം.സി ഖമറുദ്ധീൻ കൈമാറി.മുംബൈ കേരള മുസ് ലിം വെൽഫയർ ലീഗ് നേതാവ് എം.എ ഖാലിദ് അധ്യക്ഷനായി. എ.കെ. ആരിഫ്, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാൽ, അഷ്റഫ് കൊടിയമ്മ, ബി.എൻ. മുഹമ്മദലി,കെ.വി യൂസുഫ്, ലക്ഷ്മൺ പ്രഭു, മജീദ്, സിദ്ധീഖ് ദണ്ഡഗോളി, റിയാസ് മൊഗ്രാൽ, അബ്ക്കോ മുഹമ്മദ്, ഖലീൽ മാസ്റ്റർ, അബ്ദുല്ല കുമ്പള, അബ്ദുൽ ലത്തീഫ് ഉളുവാർ, ഐ മുഹമ്മദ് റഫീഖ്, പുരുഷോത്തം ഭട്ട്  സംസാരിച്ചു. ദുബായ് മലബാർ കലാ സംസ്കാരിക വേദി ജന: കൺവീനർ അഷ്റഫ് കർള, നാസർ മുട്ടം ഷാഹുൽ തങ്ങൾ ശബീർ കീഴുർ എന്നിവരാനാണ് ദുബായിൽ നിന്നും ഈ സംഘടനയെ നയിക്കുന്നത്.

No comments