JHL

JHL

കുമ്പള കെ എസ് ഇ ബി യിൽ ജീവനക്കാർക്ക് കൊവിഡ്; വൈദ്യുതി നിലച്ചതിനെത്തുടർന്ന് ജനങ്ങൾക്ക് വെള്ളം പോലും ഇല്ലാത്ത പെരുന്നാൾ

കുമ്പള (www.truenewsmalayalam.com): കെ എസ് ഇ ബി  കുമ്പള സെക്ഷൻ ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് ബുധനാഴ്ച രാത്രി നിലച്ച വൈദ്യുതി പുനസ്ഥാപിക്കാനായില്ല. പെരുന്നാൾ ദിവസം വെള്ളമില്ലാതെ അത്യാവശ്യ കാര്യം പോലും നിറവേറ്റാൻ കഴിയാതെ ജനജീവിതം ദുരിത പൂർണ്ണമായി.

        നാലു ജീവനക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ കൊവിഡ് ചട്ടമനുസരിച്ച് അമ്പത് ശതമാനം ജീവനക്കാരാണ് ഓരോ ദിവസവും മാറി മാറി ജോലിക്കെത്തേണ്ടത്.
അതിൽ നാലുപേർ അസുഖ ബാധിതരും കൂടി ആയതോടെ വെട്ടിലായത് ജനങ്ങളാണ്.
കനത്ത ഇടിമിന്നലും കാറ്റും മഴയും ഉണ്ടായതിനെത്തുടർന്ന് ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് ജില്ലയിലങ്ങോളമിങ്ങോളം വൈദ്യുതി വിതരണം മുടങ്ങിയത്.
     കാറ്റും മഴയും ശമിച്ചതോടെ രാത്രി തന്നെ ജീവനക്കാർ വൈദ്യുതി പുന:സ്ഥാപിക്കാനുള്ള പണികൾ ആരംഭിച്ചുവെങ്കിലും പല സ്ഥലങ്ങളിലും വ്യാഴാഴ്ച രാവിലെ പത്തു മണിയോടെ മാത്രമാണ് വൈദ്യുതി എത്തിക്കാനായത്. എന്നാൽ ജീവനക്കാരുടെ അഭാവം മൂലം ഉച്ചയ്ക്ക് രണ്ടു മണി വരെയും കുമ്പള സെക്ഷനു കീഴിലുള്ള എൺപത് ശതമാനം ഉപഭോക്താക്കൾക്കും വൈദ്യുതി എത്തിക്കാനായില്ല. കുടിക്കാനും പാകം ചെയ്യാനും കുളിക്കാനും വെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ് എൺപത് ശതമാനം കുടുംബങ്ങളും.


No comments