JHL

JHL

കുമ്പളയിലെ വൈദ്യുതി പ്രശ്നം ; ജില്ലാ പഞ്ചായത്ത് മെമ്പർ കുത്തിയിരിപ്പ് സമരം നടത്തിയതോടെ കളക്ടർ ഇടപെട്ട് പുനഃസ്ഥാപിച്ചു

 കുമ്പള (www.truenewsmalayalam.com) : കുമ്പള വൈദ്യുത സെക്ഷന് കീഴിൽ കഴിഞ്ഞ ദിവസം ഇടിമിന്നലിലുണ്ടായ തടസ്സം  പുനഃസ്ഥാപിക്കാത്തതിൽ ഇടപെട്ട ജില്ലാ പഞ്ചായത്ത് മെമ്പറോട് അപമര്യാദയായി പെരുമാറിയതിൽ പ്രതിഷേധിച്ച് ഓഫീസിന് മുന്നിൽ കുത്തിരിപ്പ് സമരം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ജമീല സിദ്ദീഖാണ് കുത്തിരിപ്പ് സമരം നടത്തിയത്. ബുധനാഴ്ച വൈകുന്നേരം ഇടിമിന്നലുണ്ടായപ്പോൾ തടസ്സപ്പെട്ട വൈദ്യുതി വിതരണം വ്യാഴാഴ്ച ഉച്ച കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാത്തത്  അന്വേഷിക്കാൻ ഓഫീസിലേക്ക് വിളിച്ച മെമ്പറോട് അപമര്യാദയായി സംസാരിച്ചു എന്നാണ് പറയുന്നത് . തുടർന്ന് ഓഫീസിലെത്തിയ അവരോട്,  കോവിഡ് പോസിറ്റീവായിക്കിടക്കുന്ന ഉദ്യോഗസ്ഥർ, ഇവിടെ നിന്നാൽ നിങ്ങൾക്കും കോവിഡ്   പിടിപെടുമെന്നും വേഗം സ്ഥലം വിട്ടോ എന്നും പറഞ്ഞതായി പറയുന്നു. ഇതിൽ പ്രതിഷേധിച്ച് കുത്തിരിപ്പ് സമരം നടത്തിയതോടെ ജില്ലാ കളക്ടർ ഇടപെട്ട് വേറെ സെക്ഷനിൽ നിന്ന് ആളെ വരുത്തി വൈധ്യുതി ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു.



 


No comments