JHL

JHL

ടി ടി സി , ബി.എഡ് വിദ്യാർത്ഥികളെ ഉപയോഗിച്ച് ഓൺലൈൻ ക്ലാസ്സ് നടത്തുവാനുള്ള ഡി.ഡി .ഇയുടെ ഉത്തരവ് പ്രതിഷേധാർഹം: കെ.എസ്.ടി.എം

 

കാസർകോട്(www.truenewsmalayalam.com) : കാസർകോട്  ജില്ലയിൽ ഒഴിഞ്ഞുകിടക്കുന്ന നൂറുകണക്കിന് അധ്യാപക ഒഴിവുകൾ നികത്താതെ, അധ്യാപക വിദ്യാർത്ഥികളെ ഉപയോഗിച്ച് ക്ലാസ്സ് നടത്തുവാനുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ തീരുമാനം പ്രതിഷേധാർഹമാണെന്ന് കേരള സ്കൂൾ ടീച്ചേർസ് മൂവ്മെൻ്റ് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. 2020 മെയ് മാസത്തിൽ തന്നെ നിയമന ഉത്തരവ് ലഭിച്ചിട്ടും ഇപ്പോഴും ജോയിൻ ചെയ്യാനാവാത്ത അധ്യാപകരെ ജോയിൻ ചെയ്യിപ്പിപ്പിക്കുന്നതിന് പകരം പൊടിക്കൈകൾ പ്രയോഗിച്ച് പേരെടുക്കാനാണ് ഡി.ഡിയുടെ ശ്രമം. ജില്ലയിലെ വടക്കൻ മേഖലയിൽ പ്രത്യേകിച്ച് കുമ്പള മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളിൽ ഹെഡ്മാസ്റ്റർ ഉൾപ്പെടെ പല തസ്തികകളും ഒഴിഞ്ഞ് കിടക്കുന്നു. ഈ ഒഴിവുകൾ നികത്തുന്നതിന് പകരം ചെപ്പടിവിദ്യകൾ കൊണ്ട് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമത്തിനെതിരെ അധ്യാപകർ പ്രതിഷേധിക്കണം.

പ്രസിഡണ്ട് ഇസ്മായിൽ മാസ്റ്റർ സെക്രട്ടറി ജാഫർ മാസ്റ്റർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.


No comments