JHL

JHL

വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് 1.80കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതിയായതായി മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫ്

മഞ്ചേശ്വരം(www.truenewsmalayalam.com) : കാലാവർഷക്കെടുതിമൂലം ഗതാഗത യോഗ്യമല്ലാതായിത്തീർന്ന മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് 1.80കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതിയായതായി മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫ് അറിയിച്ചു.

പിഎച്ച്സി-അയ്യൂർ റോഡ്-10ലക്ഷം (മംഗൽപാടി പഞ്ചായത്ത് ), ആരിക്കാടി കുന്നിൽ പി കെ നഗർ റോഡ്-10ലക്ഷം (കുമ്പള പഞ്ചായത്ത് ), മാസ്കോ കണ്ണതീർത്ത റോഡ് 10ലക്ഷം (മഞ്ചേശ്വരം പഞ്ചായത്ത് ),  ബോൾക്കട്ടെ -ചിപ്പാർ സ്കൂൾ റോഡ് 10ലക്ഷം (പൈവളികെ പഞ്ചായത്ത് ),ഷേണി -പെർദണ റോഡ് 10ലക്ഷം (ഏന്മകജെ പഞ്ചായത്ത് ),ധർമ്മനഗർ -അട്ടക്കല കട്ട റോഡ് 10ലക്ഷം (മീഞ്ച പഞ്ചായത്ത് ),

ബാഡൂർ -കേറി റോഡ് 10ലക്ഷം (പുത്തിഗെ പഞ്ചായത്ത് ),സുങ്കതകട്ടെ -ബൊഡ്ടോഡി റോഡ് 10ലക്ഷം (വൊർക്കാടി പഞ്ചായത്ത് ),

മേലകടി-കജ റോഡ് 10ലക്ഷം (മഞ്ചേശ്വരം പഞ്ചായത്ത് ),മുട്ടം ഹിൽ ക്രോസ് റോഡ്-10ലക്ഷം (മംഗൽപാടി പഞ്ചായത്ത് ),മാവിനകട്ട -മാട്ടംകുഴി 10ലക്ഷം (കുമ്പള പഞ്ചായത്ത് ),

എള്ളുകുമാരി -ഷേണി-ഉറുമി റോഡ് 10ലക്ഷം (ഏന്മകജെ പഞ്ചായത്ത് ),കടമജൽ -മലർ റോഡ് 10ലക്ഷം (വൊർക്കാടി പഞ്ചായത്ത് )

ദേരടുക്ക-സട്ടിനടുക്ക റോഡ് 5 ലക്ഷം (പുത്തിഗെ പഞ്ചായത്ത് ),മജീർപള്ള -ബത്തോടി റോഡ് 10ലക്ഷം (മീഞ്ച പഞ്ചായത്ത് ),മച്ചമ്പാടി പാപ്പില റോഡ് 10ലക്ഷം (മഞ്ചേശ്വരം പഞ്ചായത്ത് ),കസായി ഹിദായത്ത് നഗർ റോഡ്-10ലക്ഷം (മംഗൽപാടി പഞ്ചായത്ത് ),

പൊന്നങ്കളം -നരികുഞ്ച റോഡ് 5 ലക്ഷം (പുത്തിഗെ   പഞ്ചായത്ത്),ജിഎച്ച്എസ്എസ് സ്കൂൾ കട്ട ബസാർ റോഡ് 10ലക്ഷം (മഞ്ചേശ്വരം പഞ്ചായത്ത്), എന്നീ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്കാണ് ഫണ്ടനുവദിച്ചത്.





No comments