JHL

JHL

കുമ്പളയിൽ ചെറുകിട വ്യാപാരികൾക് കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവാദം നൽകണം; എസ്‌ഡിപിഐ

കുമ്പള(www.truenewsmalayalam.com) : കോവിഡ് മഹാമാരിയിൽ സമ്പൂർണ ലോക്ക് ഡൗണിലായ കുമ്പള പഞ്ചായത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് കച്ചവട സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ വ്യാപാരികൾക് അനുവാദം നൽകണമെന്ന് എസ്‌ഡിപിഐ.കോവിഡ് കാലത്തു ഏറ്റവും കൂടുതൽ ദുരിതങ്ങൾ അനുഭവിച്ച ഒരു വിഭാഗമാണ് ചെറുകിട വ്യാപാരികൾ. പല വ്യാപാരികളുടെയും കുടുംബങ്ങൾ നിലവിൽ പട്ടിണിയുടെ വക്കിലാണെന്നും അവർക്കു കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് കച്ചവട സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ ബന്ധപ്പെട്ടവർ സൗകര്യം ഉണ്ടാകണമെന്നും എസ്‌ഡിപിഐ ആവശ്യപ്പെട്ടു.

സർക്കാർ ചെറുകിട വ്യാപാരികൾക്ക് ആശ്വാസ പാക്കെജോ, സഹായ ഇളവുകളോ പ്രഖ്യാപിക്കാത്ത ഈ ഒരു സാഹചര്യത്തിൽ  കൃത്യമായ പ്രോട്ടോക്കോളും നിയമങ്ങളും പാലിച്ചു കൊണ്ട് കടകൾ തുറന്നു പ്രവർത്തിക്കാൻ സമയം നൽകിയാൽ അത്  വലിയൊരു ആശ്വാസം ആയിരിക്കും എന്നും നേതാക്കൾ പറഞ്ഞു.യോഗത്തിൽ എസ്‌ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗം മൻസൂർ കുമ്പള, പഞ്ചായത്ത് പ്രസിഡന്റ് നാസർ ബംബ്രാണ,അലി ഷഹാമ ,റിയാസ് ആരിക്കാടി ,അഷ്‌റഫ് സിഎം , ഹനീഫ് കുമ്പള  എന്നിവർ പങ്കെടുത്തു.





No comments