JHL

JHL

കുമ്പളയിലെ ട്രിപിൾ ലോക്ക്ഡൗൺ; ടിപിആർ നിരക്ക് കുറക്കാൻ വ്യാപാരികൂട്ടായ്മയുടെ ബോധവൽക്കരണം.

കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമ പഞ്ചായത്തിൽ ഏർപ്പെടുത്തിയ ട്രിപിൾ ലോക്ക് ഡൗണിനെതിരെ  വ്യാപാരികൾക്കിടയിൽ പ്രതിഷേധം തുടരുന്നതിനിടെ ടിപി ആർ നിരക്ക് കുറക്കാൻ ടൗണിലെത്തുന്നവരെയും, വ്യാപാരികളെയും, ജീവനക്കാരെയും  ബോധവൽക്കരിക്കാനും, കോവിഡ് ടെസ്റ്റ്‌ നടത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയും  കുമ്പള വ്യാപാരി കൂട്ടായ്മ വ്യാപക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

 നേരത്തെ ടിപിആർ നിരക്ക് കുമ്പളയിൽ 15ന് കൂടുതലായിരുന്നു. ഈ സാഹചര്യത്തിലാണ് കുമ്പള ഗ്രാമ പഞ്ചായത്ത് ത്രിപിൾ ലോക്ക്ഡൗൺ  ഏർപ്പെടുത്തിയത്.  ഇത് ഇന്നലെയോടെ നിരക്ക് ആറിന് താഴെയായിട്ടുമു ണ്ട്. ഇതിൽ കുറവ് വരുത്തി കുമ്പള ഗ്രാമ പഞ്ചായത്തിനെ എ കാറ്റ ഗറിയിലെത്തിക്കാനുള്ള ഊർജിത ശ്രമത്തിന്റെ ഭാഗമായാണ് ബോധവൽക്കരണ പരിപാടിയിലൂടെ വ്യാപാരി കൂട്ടായ്മ നടത്തുന്നത്. ഇതിന് കുമ്പള  ഗ്രാമ പഞ്ചായത്തിലെയും, ആരോഗ്യവകുപ്പിന്റെയും  പോലീസിന്റെയും സഹകരണവുമുണ്ട്. 

 ബോധവൽക്കരണ പരിപാടി കേരള റസ്റ്റോറൻറ് &ഹോട്ടൽ വെൽഫയർ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് അബ്ദുള്ള താജ്  ഉദ്ഘാടനം ചെയ്തു.ഹമീദ് കാവിൽ, ഇർഷാദ് കുട്ടീസ്, മുഹമ്മദ് സ്മാർട്ട്‌, അഷ്‌റഫ്‌ സ്കൈലർ, എം എ ഹംസ,എം എ മൂസ മഹർ,  റഫീഖ് ഫിദ, അപ്പി, സിദ്ദീഖ് സുപ്പർ, സാബിർ കിഡ്സ്‌ ക്യാമ്പ്, നിസാം ആമ്ന, കെ വി അഷ്‌റഫ്‌, ഇർഷാദ് കുമ്പള, നിയാസ് കുമ്പള, സിറാജ് നാനോ, മുനവ്വർ, മുഹ്സിൻ എന്നിവർ നേതൃത്വം നൽകി. 





No comments