JHL

JHL

കട്ടത്തടുക്ക വളവില്‍ മണ്ണിടിച്ചില്‍; പൊതു മരാമത്ത്‌ വിഭാഗം മുന്നറിയിപ്പു ബോഡ്‌ സ്ഥാപിച്ചു.

 

സീതാംഗോളി(www.truenewsmalayalam.com) : കട്ടത്തടുക്കയ്‌ക്കും ഖത്തീബ്‌ നഗറിനുമിടയിലുള്ള കൊടുംവളവിലെ റോഡ്‌ സൈഡിനോടു ചേര്‍ന്ന വന്‍ കുഴിയില്‍ മണ്ണിടിച്ചിലാരംഭിച്ചു.

മണ്ണിടിച്ചില്‍ തുടര്‍ന്നാല്‍ റോഡ്‌ തകരുമെന്ന്‌ ആശങ്കയുണ്ട്‌. മരാമത്ത്‌ വിഭാഗം അപകടമേഖലയില്‍ മുന്നറിയിപ്പു ബോഡ്‌ സ്ഥാപിച്ചു. ചുള്ളിക്കമ്പുകളും പഴഞ്ചാക്കു കഷണങ്ങളും റിബ്ബണുംകെട്ടു അപകടമേഖല തിരിച്ചിട്ടുണ്ട്‌.

സാമൂഹ്യവിരുദ്ധര്‍ മണ്ണിടിഞ്ഞുകൊണ്ടിരിക്കുന്ന കുഴിയില്‍ മാലിന്യങ്ങള്‍ തള്ളിക്കൊണ്ടിരിക്കുന്നു.

കൊടും വളവായ ഈ സ്ഥലം ഇപ്പോള്‍ അതീവ ശ്രദ്ധ ആവശ്യപ്പെടുന്നു. കുഴിനികത്തി സ്ഥായിയായ മതില്‍ നിര്‍മ്മിച്ചെങ്കില്‍ മാത്രമേ റോഡ്‌ സുരക്ഷിതത്വം ഉറപ്പാക്കാനാവൂ.





No comments