JHL

JHL

ദേശീയ വേദി വാട്സ്ആപ്പ് കൂട്ടായ്മ എട്ടാം വാർഷികം: നിർധന പെൺകുട്ടിയുടെ ലാബ് ടെക്നിഷ്യൻ കോഴ്സിനുള്ള ഫീസ് ദേശീയ വേദി വഹിക്കും, ആദ്യ തുക കൈമാറി.

മൊഗ്രാൽ(www.truenewsmalayalam.com) : സാമൂഹിക- സാംസ്കാരിക- ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായി നിറഞ്ഞ നിൽക്കുന്ന മൊഗ്രാൽ ദേശീയ വേദിയുടെ വാട്ട്സ്ആപ്പ് കൂട്ടായ്മ എട്ടാം വാർഷികം വിപുലമായ പരിപാടികളോടെ ഓൺലൈൻ സൂംവഴി  സംഘടിപ്പിച്ചു. ന ർമ്മങ്ങളും, കുസൃതി ചോദ്യങ്ങളും, കളിതമാശകളും, അനുഭവങ്ങളും പങ്ക്  വെച്ച് മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന യോഗത്തിൽ വിദേശത്തും സ്വദേശത്തുമുള്ള മുപ്പതോളം ദേശീയ വേദി പ്രതിനിധികൾ പങ്കെടുത്തു. മൊഗ്രാലിലെ ഒരു നിർധന പെൺകുട്ടിക്ക് ലാബ് ടെക്നീഷ്യൻ കോഴ്സിൽ ചേർന്ന് പഠിക്കാനുള്ള ആഗ്രഹത്തിനും യോഗത്തിൽ പരിഹാരമായി. ഫീസ് ദേശീയ വേദി വാട്സ്ആപ്പ് കൂട്ടായ്മ  വഹിക്കും.  ഇതിനായുള്ള ആദ്യ തുക  കൈമാറുകയും ചെയ്തു.

 നാടിൻറെ നാഡീ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞും,  സമസ്ത മേഖലകളെയും സ്പർശിച്ചു കൊണ്ടും, രാജ്യം നേരിടുന്ന കോവിഡ്  പ്രതിസന്ധികളോടും,  വിവിധ വിഷയങ്ങളിലും, ആനുകാലിക സംഭവ വികാസങ്ങളിൽ  ക്രിയാത്മകമായി സംവതി ച്ചു കൊണ്ടും മൂന്ന് പതിറ്റാണ്ട് കാലമായി മൊഗ്രാലിൽ പ്രവർത്തിച്ചുവരുന്ന ദേശീയ വേദിപ്രവർത്തനം വേറിട്ടതും, മാതൃകാപരവുമെന്ന്  യോഗം ഉദ്ഘാടനം ചെയ്ത ദേശീയ വേദി ഗൾഫ്  കമ്മിറ്റി ചെയർമാൻ സി ഹിദായത്തുള്ള ജെആർടി  അഭിപ്രായപ്പെട്ടു.

 യോഗത്തിൽ മൊഗ്രാൽ ദേശീയ വേദി വൈസ് പ്രസിഡൻറ് ടി കെ ജാഫർ അധ്യക്ഷത വഹിച്ചു. സീനിയർ അംഗം എം മാഹിൻ മാസ്റ്റർ, വാമൊഴിയുടെ സുൽത്താൻ അബ്ദുള്ള കുഞ്ഞി ഖന്നച്ച,ദേശീയവേദി  പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ, ഗൾഫ് കമ്മിറ്റി പ്രതിനിധികളായ എ എം ഷാജഹാൻ, എ കെ ഷംസുദ്ദീൻ, എം എസ് സലീം, മനാഫ് എൽ ടി,  എം എ ഹംസ ബഹ്‌റൈൻ, കെ എം മുനീർ മുതകമ്മൽ,  മൊയ്തീൻ പെർവാഡ്,  എം ജി എ റഹ്മാൻ, അനീസ് കോട്ട, ടി എം സുഹൈബ്, ഹമീദ് കാവിൽ, ടി കെ അൻവർ, മുഹമ്മദ് സ്മാർട്ട്, മുഹമ്മദ് മൊഗ്രാൽ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, അബ്ദുല്ലക്കുഞ്ഞി നടപ്പളം, അബ്ദുറഹ്മാൻ നെല്ലിക്കട്ട, ഇസ്മയിൽ കൊപ്പളം,വിജയകുമാർ, റിയാസ് കരീം, ഇബ്രാഹിം ഖലീൽ, എച് എം കരീം, മുഹമ്മദ് അർഫാൻ  എന്നിവർ സംബന്ധിച്ചു. സെക്രട്ടറി എം എം മൂസ സ്വാഗതം പറഞ്ഞു.





No comments