JHL

JHL

നിർധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോൺ നൽകിയ മലബാർ കലാസാംസ്കാരിക വേദി അഭിനന്ദനം അർഹിക്കുന്നു: സബ് ഇൻസ്‌പെക്ടർ കെ.പി.വി രാജീവൻ

കുമ്പള(www.truenewsmalayalam.com) :  ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് നിർധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ ഫോണുകൾ നൽകാൻ മുന്നോട്ടുവന്ന ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ പ്രവർത്തനം അഭിനന്ദനാർഹവും,    വർത്താനകോവിഡ്  കാലത്തെ ഇത്തരം  തുല്യതയില്ലാത്ത പ്രവർത്തനം സമൂഹം മാത്രകയാകണമെന്നും  കുമ്പള അഡീഷണൽ സബ് ഇൻസ്‌പെക്ടർ   കെ.പി.വി രാജീവൻ അഭിപ്രായപെട്ടു. ദുബായ് മലബാർ കലാസാംസ്കാരിക വേദി കുമ്പള കോയിപ്പാടി ഗവണ്മെന്റ് എൽ പി സ്കൂളിലെ കുട്ടികൾക്ക് സ്മാർട്ട് ഫോൺ വിതരണ ചടങ്ങിൽ മുഖ്യതിഥിയായി സംബന്ധിച്ച് സംസാരിക്കുകയായിരുന്നു രാജീവൻ.  

കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യൂ.പി താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു.  എ.കെ ആരിഫ് അധ്യക്ഷത വഹിച്ചചടങ്ങിൽ  കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനും, ദുബായ് മലബാർ കലാ സാംസ്കാരിക വേദി ഗ്ലോബൽ ജനറൽ കൺവീനർ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു.  

കുമ്പള ഗ്രാമ പഞ്ചായത്ത് വികസനസ്റ്റാൻഡിങ് കമ്മറ്റി ചയർപേഴ്സൺ പ്രേമലത,ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രേമ ഷെട്ടി,സയ്യിദ് ഹാദി തങ്ങൾ, ഗ്രാമം പഞ്ചായത്ത് അംഗങ്ങളായ  ബി.എ റഹ്മാൻ, സഫൂറ, വിവേകാനന്ത്, രാവിരാജ് ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടി പ്രദീപ്‌, വിനയ ആരിക്കാടി, പ്രസീതകുമാരി,കെ.വി  അഷ്‌റഫ്‌ കോയിപ്പാടി എന്നിവർ സംസാരിച്ചു.  കെ.വി.യൂസഫ്  നന്ദിപറഞ്ഞു.





No comments