JHL

JHL

കർണാടക പുത്തൂരിൽ സാമൂഹിക വിരുദ്ധർ ഗാന്ധി പ്രതിമയെ വികൃതമാക്കി.

 

പുത്തൂര്‍(www.truenewsmalayalam.com) : കര്‍ണാടക പുത്തൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപം  ഗാന്ധി പാർക്കിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയെ അജ്ഞാദരായ സംഘം  ആളുകൾ വികൃതമാക്കി.  പ്രതിമയുടെ കണ്ണട  പൊളിച്ചു മാറ്റുകയും തലയിൽ ടി-ഷർട്ട് ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

 
വിവരമറിഞ്ഞ് പുത്തൂര്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഗണ പി. കുമാറും ടൗണ്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഗോപാല്‍ നായകും സ്ഥലത്തെത്തി. മുമ്പ് മറ്റൊരു സ്ഥലത്താണ് ഗാന്ധിപ്രതിമയുണ്ടായിരുന്നത്. അവിടെ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സൗകര്യത്തിനായി പ്രതിമ അടുത്ത കാലത്താണ് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലേക്ക് മാറ്റിയത്. ഗാന്ധി പ്രതിമയെ വികലമാക്കുകയും അപമാനിക്കുകയും ചെയ്തതിന് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.






No comments