JHL

JHL

വൈക്കം മുഹമ്മദ് ബഷീർ ഗ്രാമീണ ഭാഷയേയും സംസ്കാരത്തേയും നെഞ്ചിലേറ്റിയ കഥാകാരൻ; കാസർകോട് സൗഹൃദ ഐക്യവേദി.

 

കാസർകോട്(www.truenewsmalayalam.com) : ലോകമറിയുന്ന എഴുത്ത് കാരനായിട്ടും സ്വന്തം ഗ്രാമീണ ഭാഷയേയും സംസ്കാരത്തേയും നെഞ്ചിലേറ്റുകയും അതിൻറെ മഹത്വവും, ഉദ്ദേശവും ഗുണ പാഠവുമൊക്കെ അനുവാചകരായ വായനക്കാരിലേക്ക് വിലയിരുത്താൻ വിടുകയും ചെയ്ത അതുല്യനായ എഴുത്തുകാരനായിരുന്നു ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറെന്ന് കാസർകോട് സൗഹൃദ ഐക്യവേദി ഓൺ ലൈൻ മീറ്റായി സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണത്തിൽ  മുഹമ്മദ് നിസാർ പെർവാഡ് പറഞ്ഞു. അബ്ദുള്ള പടിഞ്ഞാറിൻറെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യു എസ് എയിൽ നിന്ന് അസീസ് കോപ്പ ഉത്ഘാടനം ചെയ്തു. ദുബായിൽ നിന്നും ഫയാസ് അഹ്‌മദ് പരിപാടി നിയന്ത്രിച്ചു. 

അബു ത്വാഇ ,അബ്ദുള്ള കുഞ്ഞി ഖന്നച്ച, ഉമ്മർ പാണളം ദുബായ്,അസീസ് കടവത്ത്,സലീം ചാല, സലാം കുന്നിൽ,സിദ്ധീഖ് ഒമാൻ, ബഷീർ പെരുമ്പള ദുബായ്, അബ്ദുള്ള മുഗു, അഷ്റഫ് പട്ള, സഫ്‌വാൻ പാണ്ടിക ശാല,സാലിം ബള്ളൂർ, ഷരീഫ് മദീന,അഷ്റഫ് നാലത്തട്ക്ക എന്നിവർ ബഷീറിനെ അനുസ്മരിച്ചു സംസാരിച്ചു. അംഗങ്ങളുടെ മക്കളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ ബഷീർ കഥാപാത്രങ്ങളുടെ സ്കിറ്റും, അദ്ധ്യാപികയായ ശൈഖ ഫയാസിൻറെ ബഷീറിൻറെ കഥാ പാത്രങ്ങളെ ഉൾപ്പെടുത്തിയുള്ള കഥയിലെ കഥാപാത്രങ്ങൾ എന്ന പരിപാടി മാറ്റ് കൂട്ടി. 

ഹമീദ് കാവിൽ സ്വാഗതവും ലത്തീഫ് ചെംനാട് നന്ദിയും പറഞ്ഞു.





No comments