JHL

JHL

കോഴിക്കോട് വ്യാപാരികൾക്ക് നേരെയുണ്ടായ പോലീസ് മർദനം; കുമ്പളയിൽ വ്യാപാരികൾ പ്രതിഷേധ സംഗമം നടത്തി.

കുമ്പള(www.truenewsmalayalam.com) : വ്യാപാരികൾ കോഴിക്കോട് വച്ച്  സമാധാനപരമായി നടത്തിയ പ്രതിഷേധത്തെ അടിച്ചമർത്തിയ  പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂനിറ്റിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. യൂനിറ്റ് പ്രസിഡൻ്റ്  ബി. വിക്രം പൈ സംഗമം ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി സത്താർ ആരിക്കാടി, അൻവർ സിറ്റി, കെ.പി ഇബ്രാഹീം, ഗോപാല കൃഷ്ണ ഗട്ടി, മമ്മു മുബാറക്ക്, മർച്ചൻ്റ് യൂത്ത് വിംഗ് കുമ്പള യൂനിറ്റ് പ്രസിഡൻ്റ് അഷ്റഫ് കെ എം ,എസ്. സതീഷൻ തുടങ്ങിയവർ സംസാരിച്ചു. 





No comments