JHL

JHL

വെള്ളരിക്കുണ്ടിൽ ഇലക്ഷൻ വിഭാഗം പ്രവർത്തനമാരംഭിക്കണം; ബി എൽ ഒ എ ജില്ലാ കൺവെൻഷൻ.

കാസർഗോഡ്(ww.truenewsmalayalam.com) : വെള്ളരിക്കുണ്ട് താലൂക്കിൽ ഇലക്ഷൻ വിഭാഗം പ്രവർത്തനമാരംഭിക്കണമെന്ന് ബൂത്ത് ലെവൽ ഓഫീസേഴ്സ്  അസോസിയേഷൻ ജില്ലാ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വെള്ളരിക്കുണ്ട് താലൂക്ക് പ്രവർത്തനമാരംഭിച്ച് വർഷങ്ങളായെങ്കിലും ഇലക്ഷൻ വിഭാഗം ഇപ്പോഴും ഹോസ്ദുർഗ് താലൂക്ക് ഓഫീസിലാണ് പ്രവർത്തിക്കുന്നത്. ബി എൽ ഒ മാരുടെ കുടിശ്ശികയുള്ള ഹോണോറേറിയം എത്രയും പെട്ടന്നു നൽകണം എന്നും,  കൊവിഡ് പശ്ചാത്തലത്തിൽ വോട്ടർ വെരിഫിക്കേഷൻ ഓൺലൈൻ വഴിയാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ബി എൽ ഒ എ  സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് കെ പി ജില്ലാ കൺവെൻഷൻ ഉദ്ഘാടനവും സംഘടനാ റിപ്പോർട്ട് അവതരണവും നടത്തി. വിനോദ് കുമാർ കെ അധ്യക്ഷത വഹിച്ചു. ടി അഭിലാഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സാദിഖ് പി എം ചർച്ചയ്ക്ക് മറുപടി നൽകി .  സംസ്ഥാന സമിതി അംഗങ്ങളായ ജി ആർ ജയകുമാർ, കെ പി ബാലകൃഷ്ണൻ, കെ ആർ നമ്പ്യാർ, സുധാമണി തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളിലെയും തെരഞ്ഞെടുത്ത 65 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. 

പുതിയ ഭാരവാഹികൾ: കെ വിനോദ് (പ്രസിഡന്റ്), ഷംസുദ്ദീൻ ടി ടി, ബിജി എം ( വൈസ് പ്രസിഡന്റ്മാർ), 

ടി അഭിലാഷ് (സെക്രട്ടറി), രവികുമാർ, ഗീത എൻ വി (ജോ. സെക്രട്ടറിമാർ), 

അമീർ കൊടിബയൽ (ട്രഷറർ), 

എം പവിത്രൻ ( രക്ഷാധികാരി )






No comments