JHL

JHL

'വ്യാപാരികൾക്കും ജീവിക്കണം'; മുഖ്യമന്ത്രിക്ക് വെൽഫയർ പാർട്ടിയുടെ കൂട്ട നിവേദനം.

കാസറഗോഡ്(www.truenewsmalayalam.com) : "വ്യാപാരികൾക്കും ജീവിക്കണം'  എന്നാവശ്യപ്പെട്ട് വെൽഫയർ പാർട്ടി മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന കൂട്ട നിവേദനത്തിനുള്ള ഒപ്പുശേഖരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ വടക്കേക്കര നിർവ്വഹിച്ചു. കാസറഗോഡ് പഴയ ബസ് സ്റ്റാൻഡിലുള്ള 

യൂസുഫ് ടെക്സ്റൈൽസിൽ  നിന്ന് ഒപ്പ് ശേഖരിച്ചു കൊണ്ടാണ് ഒപ്പു ശേഖരണത്തിന് തുടക്കം കുറിച്ചത്. വെൽഫയർ പാർട്ടി 

ജില്ലാ ട്രഷറർ അമ്പുഞ്ഞി തലക്കളായി, കെ രാമകൃഷ്ണൻ, അബ്ദുല്ലത്തീഫ് കുമ്പള, അബ്ദുസ്സലാം എരുതും കടവ്, നഹാറുദ്ദീൻ, അബ്ബാസ് തുടങ്ങിയവർ നേതൃത്വം നൽകി.





No comments