JHL

JHL

സു​ഹൃ​ത്തി​ന് ര​ക്ഷാ​ജാ​ക്ക​റ്റ് കൈ​മാ​റി മ​ര​ണംവ​രി​ച്ച ര​തീ​ഷ് നാ​ടി​ന് തേ​ങ്ങ​ലാ​യി

 

കാ​സ​ര്‍​ഗോ​ഡ് (www.truenewsmalayalam.com): തീ​ര​ത്തെ ക​ണ്ണീ​ര​ണി​യി​ച്ച് ര​തീ​ഷി​ന്‍റെ ജീ​വ​ത്യാ​ഗം. തി​ര​യി​ല്‍​പ്പെ​ട്ട് തോ​ണി കീ​ഴ്മേ​ല്‍ മ​റി​ഞ്ഞ് ഏ​ഴുപേ​രും ക​ട​ലി​ല്‍ വീ​ണ സ​മ​യ​ത്ത് ത​ന്‍റെ കൈ​വശമുള്ള ര​ക്ഷാജാ​ക്ക​റ്റ് കൂ​ടെ​യു​ള്ള ഷി​ബി​ന് കൈ​മാ​റി സ്വ​യം മ​ര​ണ​ത്തെ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു ര​തീ​ഷ്. ഷി​ബി​ന് നീ​ന്തൽ അത്ര വശമി​ല്ലാത്ത​തി​നാ​ലാ​ണ് ന​ന്നാ​യി നീ​ന്താ​ന​റി​യാ​വു​ന്ന ര​തീ​ഷ് ര​ക്ഷാജാ​ക്ക​റ്റ് നൽകിയ​ത്. എ​ന്നാ​ല്‍ ക​ര​യി​ലേ​ക്ക് നീ​ന്തിവ​രു​ന്ന​തി​നി​ട​യി​ല്‍ കൈ​കാ​ലു​ക​ള്‍ കു​ഴ​ഞ്ഞ് ആ​ഴ​ങ്ങ​ളി​ലേ​ക്ക് താ​ഴ്ന്നുപോകു​ക​യാ​യി​രു​ന്നു.
ക​സ​ബ ക​ട​പ്പു​റ​ത്തുനി​ന്നു പോ​യ വ​ള്ളം കീ​ഴൂ​ര്‍ ഭാ​ഗ​ത്ത് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട വാ​ര്‍​ത്ത ശ​രി​ക്കും തീ​ര​ത്തെ ഞെ​ട്ടി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ 5.45നാ​ണ് വ​ള്ള​ങ്ങ​ള്‍ ക​ട​ലി​ലേ​ക്കു പോ​യ​ത്. കാ​ലാ​വ​സ്ഥ അ​ത്ര അ​നു​കൂ​ല​മ​ല്ലാ​യി​രു​ന്നു. ആ​ദ്യ നാ​ലു വ​ള്ള​ങ്ങ​ള്‍ ക​ട​ന്നുപോ​യി. പി​ന്നാ​ലെ​യെ​ത്തി​യ സ​ന്ദീ​പ് ആ​ഞ്ജ​നേ​യ എ​ന്ന വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്. ത​ലേ​ന്ന് ന​ന്നാ​യി മത്സ്യം ല​ഭി​ച്ച​തി​നാ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ക​ട​ലി​ലേ​ക്കു പോ​യ​ത്.
എ​ന്നാ​ല്‍ അ​ത് ഇ​ത്ര​യും വ​ലി​യ ദു​ര​ന്ത​മാ​യി മാ​റു​മെ​ന്ന് ആ​രും ക​രു​തി​യി​ല്ല. 30 അ​ടി​യോ​ളം ആ​ഴ​മു​ള്ള ഭാ​ഗ​ത്താ​ണ് വ​ള്ളം മ​റി​ഞ്ഞ​ത്. ഇ​വി​ടെ മ​ണ​ല്‍​തി​ട്ട​ക​ളു​മു​ണ്ട്. മു​ന്പ് ക​ന​ത്ത തി​ര​യി​ല്‍ ഏ​ഴോ​ളം വ​ള്ള​ങ്ങ​ള്‍ മ​റി​ഞ്ഞ സം​ഭ​വ​വും ഈ ​പു​ലി​മു​ട്ടി​ന് സ​മീ​പ​മു​ണ്ടാ​യി​ട്ടു​ണ്ട്. മു​ന്നി​ല്‍ പോ​യ നാ​ലു വ​ള്ള​ങ്ങ​ള്‍ പു​ലി​മു​ട്ട് ക​ട​ന്നു മു​ന്നോ​ട്ടുപോ​യി​രു​ന്നു. 'ഞ​ങ്ങ​ള്‍ പു​ലി​മു​ട്ട് ക​ട​ന്ന​തും വ​ലി​യ തി​ര​യെ​ത്തി വ​ള്ള​ത്തെ മ​റി​ച്ചു. മൂ​ന്നുപേ​ര്‍ പി​ടി​വി​ട്ടു പോ​യി. ഞ​ങ്ങ​ള്‍​ക്കൊ​ന്നും ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞി​ല്ല. തി​രി​ഞ്ഞുനോ​ക്കി​യാ​ല്‍ ക​ട​ലി​ല്‍ വീ​ഴും. വ​ള്ള​ത്തി​ല്‍ പി​ടി​വി​ടാ​തെ ഞ​ങ്ങ​ള്‍ മു​റു​കെ പി​ടി​ച്ചു. ക​ന​ത്ത തി​ര​യി​ല്‍ പു​ലി​മു​ട്ടി​ന് തെ​ക്കുഭാ​ഗ​ത്തേ​ക്ക് വ​ള്ള​മെ​ത്തി. അ​വി​ടു​ത്തെ തീ​ര​ത്തെ​ത്തി​യ​പ്പോ​ള്‍ നാ​ട്ടു​കാ​ര്‍ ര​ക്ഷി​ച്ചു' അ​പ​ക​ട​ത്തി​ല്‍നി​ന്നു ര​ക്ഷ​പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന മ​ണി​ക്കു​ട്ട​ന്‍ പ​റ​ഞ്ഞു.

No comments