JHL

JHL

കർണാടകയിൽ പരീക്ഷഎഴുതുന്നുള്ളവർക്കുള്ള പ്രത്യേക വാക്‌സിനേഷൻ ക്യാമ്പ് ജൂലൈ 7 ന്


കാസറഗോഡ് (www.truenewsmalayalam.com ) :കർണാടകയിൽ വിവിധ കോഴ്സുകളിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ ജില്ലയിൽ നിന്ന് കർണാടകയിലേക്ക് പരീക്ഷ എഴുതാൻ പോകുന്ന 18 നു മുകളിൽ പ്രായമുള്ള  വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് ജൂലൈ 7 ആം തിയതി  വാക്‌സിനേഷൻ നൽകുന്നതിനായി ഗവ : ഹയർ സെക്കന്ററി സ്കൂൾ ,ബെല്ല ,കാഞ്ഞാങ്ങാട് ,വ്യാപാരി ഭവൻ ഹൊസങ്കടി എന്നീ കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കായതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു .വാക്‌സിൻ ആവശ്യമുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഹാൾ ടിക്കറ്റ് സഹിതം ഈ കേന്ദ്രങ്ങളിൽ ഹാജരാകണം .  രാവിലെ 9 മണി മുതൽ ഉച്ചക്ക്  1 മണി വരെയാണ് വാക്‌സിനേഷൻ സമയം .ഓരോ കേന്ദ്രങ്ങളിലും സ്പോട്ട് രജിസ്ട്രേഷൻ ലഭിക്കുന്ന  ആദ്യത്തെ  300 പേർക്ക് വീതം വാക്‌സിനേഷൻ നൽകുന്നതാണ്.ജില്ലയിൽ ആവശ്യമായ വാക്‌സിൻ  ലഭ്യമാകുന്ന മുറക്ക് വരും ദിവസങ്ങളിൽ മറ്റു ആരോഗ്യ  കേന്ദ്രങ്ങളിലും  വാക്‌സിനേഷനുള്ള  സൗകര്യമൊരുക്കുന്നതാ .ണെന്ന് ജില്ലാ ഇൻഫർമേഷൻ കേന്ദ്രത്തിൽ നിന്ന് അറിയിച്ചു. 

No comments