JHL

JHL

ജീവിക്കാൻ സംരക്ഷണം വേണം; കേരള ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ കുമ്പളയിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.

കുമ്പള(www.truenewsmalayalam.com) : "ജീവിക്കാൻ സംരക്ഷണം വേണം'' എന്ന മുദ്രാവാക്യമുയർത്തി കേരള ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ധർണ്ണ സമരം കുമ്പളയിൽ കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള  ഉദ്ഘാടനം ചെയ്തു.

 കോവിഡ് വ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ ഒന്നര വർഷക്കാലമായി പന്തൽ- അലങ്കാരം- ലൈറ്റ് ആൻഡ് സൗണ്ട് വാടക വിതരണ രംഗത്ത് പ്രവർത്തിക്കുന്നവർ ദുരിതത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് ജില്ലയിൽ ആയിരത്തോളം തൊഴിലാളികൾ ഈ മേഖലയിൽ ജോലി ചെയ്തു വരുന്നുണ്ട്. തൊഴിൽ പ്രതിസന്ധി നേരിട്ടതോടെ ഇവരുടെയൊക്കെ കുടുംബങ്ങൾ ഏറെയും  പട്ടിണിയിലുമാണ്. വിവാഹം, ഉത്സവങ്ങൾ, ആഘോഷ പരിപാടികൾ, പൊതുപരിപാടികൾ തുടങ്ങിയവയാണ് ഇവർക്ക് ഈ മേഖലയിൽ  തൊഴിലവസരങ്ങൾ നൽകിയിരുന്നത്. ഇതിന് നിയന്ത്രണങ്ങൾ വന്നതോടെയാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഉപജീവനത്തിന് മാർഗ്ഗമില്ലാതെയായത്.ഇവർക്ക് സർക്കാർ സഹായവും, സംരക്ഷണവും  ആവശ്യപ്പെട്ട് കൊണ്ടാണ് ധർണ സമരപരിപാടി സംഘടിപ്പിച്ചത്.

ചടങ്ങിൽ റസാഖ് ഇശൽ അധ്യക്ഷത വഹിച്ചു. ലത്തീഫ് നയന, സുരേഷ് എസ്ജികെ, എ എം കരീം എന്നിവർ സംസാരിച്ചു.അശോക് ശാലോം, ബഷീർ ഫിർദൗസ് മൊഗ്രാൽ, അജേഷ് ശാസ്ത്ര, അഷ്‌റഫ്‌ അറഫ, പ്രീതം കെ കെ, ജഗതീഷ് ക്ലിക്ക്, നയന ഓംകാർ, ഗണേശ ജി കെ, പ്രകാശ്, നന്ദു നിത്യാദർ എന്നിവർ നേതൃത്വം നൽകി. അശോക് ആൽബർട് കുമ്പള സ്വാഗതം പറഞ്ഞു. 





No comments