JHL

JHL

കുമ്പളയിൽ അശാസ്ത്രീയ ട്രിപ്പിൾ ലോക്ഡൗണിനെതിരെ വ്യാപാരികൾ; അനുനയിപ്പിച്ച് പോലീസ്.

കുമ്പള(www.truenewsmalayalam.com) : അശാസ്ത്രീയമായ ട്രിപ്പിൾ ലോക്ക് ഡൗണിനെതിരെ കുമ്പളയിൽ വ്യാപാരികൾ രംഗത്ത്. വ്യാഴാഴ്ച കുമ്പള ടൗണിൽ ട്രിപ്പിൾ ലോക്ക്ഡൗൺ അവഗണിച്ച് വ്യാപാര സ്ഥാപനങ്ങൾ തുറന്നാണ് വ്യാപാരികൾ പ്രതിഷേധിച്ചത്.

      കെ എസ് ആർ ടി സി ബസുകളും സ്വകാര്യ ബസുകളും നിരത്തിലിറക്കുകയും ഇളവുകൾ അനുവദിച്ച മറ്റു വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുകയും സ്വകാര്യ വാഹനങ്ങൾ യഥേഷ്ടം ഓടുകയും ചെയ്ത സാഹചര്യത്തിൽ വസ്ത്രം, ഫാൻസി തുടങ്ങി ഏതാനും ചില വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രം വിലക്കേർപ്പെടുത്തിയ നടപടിയാണ് വ്യാപാരികളെ പ്രകോപിപ്പിച്ചത്.

      ലക്ഷങ്ങളുടെ ചരക്കുകൾ വാങ്ങിക്കൂട്ടി രണ്ടു വർഷത്തോളമായി വിറ്റഴിക്കാനാവാതെ വലിയ വിഷമത്തിലാണ് വ്യാപാരികൾ. സി.ഐ, എസ് ഐ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി വ്യാപാരികളുടെ പരാതികൾ അനുഭാവപൂർവ്വം ചോദിച്ചു മനസ്സിലാക്കി. വ്യാപാരികളുടെ പരാതികൾ ജില്ല കളക്ടറെ ബോധ്യപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥർ വ്യാപാരികൾക്ക് ഉറപ്പു നൽകി.

കുമ്പള വ്യാപാരി കൂട്ടായ്മ ഭാരവാഹികളായ മൂസ മഹർ, ഹമീദ് കാവിൽ, മുഹമ്മദ്‌ സ്മാർട്ട്, നദീം, റഫീഖ്, ഇർഷാദ്, ഹമീദ് സൂപ്പർ, വ്യാപാരി വ്യവസായി ഏകോപന സമിതി എക്സിക്യൂട്ടീവ് മെമ്പർ ഇബ്രാഹിം ബത്തേരി, അഷ്‌റഫ്‌ സ്‌കൈലർ എന്നിവർ സംബന്ധിച്ചു.





No comments