JHL

JHL

ദേശീയതലത്തിൽ വർഗീയ ഫാസിസത്തിനെതിരെ യോജിക്കാവുന്ന ജനാധിപത്യ പാർട്ടിയുമായി ഒന്നിക്കുക; പി എ റസാഖ് മൗലവി.

ഉപ്പള(www.truenewsmalayalam.com) : ഉപ്പള കൈകമ്പയിയിൽ വെച്ച് ചേർന്ന മഞ്ചേശ്വരം നിയോജക മണ്ഡലം എൻ സി പി  യുടെ കൺവെൻഷൻ   സംസ്ഥാന ജനറൽ സെക്രട്ടറി പി എ റസാഖ് മൗലവി ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ജില്ലാ പ്രസിഡൻറ് അഡ്വക്കേറ്റ് സി വി ദാമോദരൻ അഭിവാദ്യം ചെയ്തു സംസാരിച്ചു മഞ്ചേശ്വരംനിയോജക  മണ്ഡലം എൻ സി പി യുടെ പുതിയ ഭാരവാഹികളായി പ്രസിഡൻറ് മഹ്മൂദ് കൈകമ്പ, വൈസ് പ്രസിഡൻറ് ഹമീദ് മാസ്റ്റർ കുമ്പള, ജനറൽ സെക്രട്ടറി ജയകുമാർ മഞ്ചേശ്വരം, സെക്രട്ടറി അബ്ദുൽ ഖാദർ പത്വടി, ട്രഷറർ എസ് കെ ആൽവ ഷെട്ടി, എന്നിവരെ  തിരഞ്ഞെടുത്തു.

യോഗത്തിൽ മഹമൂദ് കൈകമ്പ അധ്യക്ഷത വഹിച്ചു ജയകുമാർ മഞ്ചേശ്വരം സ്വാഗതം, ഹമീദ് മാസ്റ്റർ കുമ്പള നന്ദിയും പറഞ്ഞു.





No comments