JHL

JHL

അംഗണ്‍വാടി അധ്യാപിക വീട്ടില്‍ മരിച്ച നിലയില്‍.

മഞ്ചേശ്വരം(www.truenewsmalayalam.com) : രാത്രി ഭക്ഷണം കഴിച്ച്‌ വീട്ടില്‍ ഉറങ്ങാന്‍ കിടന്ന അംഗണ്‍വാടി ടീച്ചറെ മരിച്ച നിലയില്‍ കണ്ടെത്തി. മച്ചംപാടി, കൂഡ്‌ലുവിലെ ശശിധരന്റെ ഭാര്യ നളിനി (38)യാണ്‌ മരിച്ചത്‌. വൊര്‍ക്കാടി പാവൂര്‍ കോടിയിലെ അംഗണ്‍വാടിയിലെ ടീച്ചറായിരുന്നു. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച്‌ കിടന്നുറങ്ങിയ നളിനി ഇന്ന്‌ രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന്‌ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ്‌ മരണകാരണമെന്ന്‌ കരുതുന്നു.പരേതനായ സങ്കപ്പ മല്ല്യ- രാധ ദമ്പതികളുടെ മകളാണ്. സ്‌നേഹിന്‍ ഏക മകന്‍. സഹോദരങ്ങള്‍: ശോഭലത, ലീലാവതി, ലക്ഷ്‌മി.





No comments