JHL

JHL

ബി എൽ ഒ നളിനി ടീച്ചറുടെ വിയോഗം; അനുശോചനം രേഖപ്പെടുത്തി ബി എൽ ഒ എ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി.

മഞ്ചേശ്വരം(www.truenewsmalayalam.com) : വോർക്കാടി പഞ്ചായത്ത് പോളിങ് സ്റ്റേഷൻ 32 ലെ ബൂത്ത് ലെവൽ ഓഫീസറും പാവൂർ കൊടി അംഗൻവാടി ടീച്ചറും കൂടിയായ നളിനി ടീച്ചറുടെ വിയോഗത്തിൽ ബൂത്ത് ലെവൽ ഓഫീസേർസ് അസോസിയേഷൻ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. 

ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെ ജനങ്ങളുടെ ഹൃദയത്തിൽ ഇടം പിടിച്ച ടീച്ചറുടെ വിയോഗം നാട്ടിനും സംഘടനക്കും വലിയ നഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. 

കോവിഡ് കാലത്തെ ഡിജിറ്റൽ ഓൺലൈൻ ക്ലാസുകളിലും ,പ്രതിരോധ പ്രവർത്തനങ്ങളിലും  ടീച്ചർ സജീവ സാനിധ്യമറിയിച്ചിരുന്നു.

ടീച്ചറുടെ വിയോഗത്തിലൂടെ അനാഥമായ 6 വയസ്സ് മാത്രം പ്രായമുള്ള കുട്ടിക്കും നിർദ്ധനരായ  കുടുംബത്തിനും ധന സഹായം നൽകുന്നതിന് വേണ്ടി ജില്ലാ ഭരണകൂടം തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡൻ്റ് അമീർ കോടിബയൽ ,സെക്രട്ടറി ഇസ്മയിൽ സൂരമ്പൈൽ, ട്രഷറർ ബാലകൃഷ്ണ ശെട്ടി ,അശോക് കുമാർ കെ ,ബിജി എം, രൂപലത കിശോർ കുമാർ എ തുടങ്ങിവർ അനുശോചനം  രേഖപ്പെടുത്തി .

മച്ചംപാടി, കൂഡ്ലുവിലെ ശശിധരൻ്റെ ഭാര്യ നളിനി (38) കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച് കിടന്ന് രാവിലെ ഉണരാത്തതിനെ തുടർന്ന് വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ബ്രൈൻ സ്ട്രോക്കാണ്  മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

പരേതനായ സങ്കപ്പ മല്ല്യ- രാധ ദമ്പതികളുടെ മകളാണ്‌. സ്‌നേഹിന്‍ ഏക മകന്‍. സഹോദരങ്ങള്‍: ശോഭലത, ലീലാവതി, ലക്ഷ്‌മി.





No comments