JHL

JHL

ഉപ്പളയിൽ വീട് കത്തിനശിച്ചു; ഒന്നര ലക്ഷം രൂപയുടെ നഷ്ടം.

ഉപ്പള(www.truenewsmalayalam.com) : ഉപ്പളയിൽ  വീട് കത്തിനശിച്ചു.  ശാന്തിഗുരി പുളിക്കുത്തിയിലെ രാജുവിന്റെ  വീടാണ്   ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വീട് കത്തിനശിച്ചത് .  പുളിക്കുത്തിയിലെ നിര്‍മ്മാണ തൊഴിലാളി യാണ്  രാജു.  വീടിന്റെ ഒരു ഭാഗമാണ് കത്തിനശിച്ചത്. ഇന്നലെ രാത്രി രാജുവും കുടുംബവും വീട് പൂട്ടി സമീപത്തെ വീട്ടില്‍ പോയതായിരുന്നു. രാത്രി ഒമ്പത് മണിയോടെ വീട്ടിനകത്ത് നിന്ന് പുക ഉയരുന്നത് കണ്ട് രാജുവും പരിസരവാസികളും എത്തി തീയണക്കുകയായിരുന്നു. ടി.വിയും ഫ്രിഡ്ജും ഉള്‍പ്പെടെ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ കത്തിനശിച്ചു. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
                             

No comments