JHL

JHL

ബദിയടുക്കയിൽ കോഴിയങ്കം; 12 പേർ അറസ്റ്റിൽ ആറ് അങ്കകോഴികളും പൊലീസ് കസ്റ്റഡിയിൽ.


ബദിയടുക്ക(www.truenewsmalayalam.com) : ബദിയടുക്കയിൽ കോഴിയങ്കം.പോലീസ് റൈഡ് നടത്തി 12 പേരെ അറസ്റ്റു ചെയ്തു .ആറ് അങ്കകോഴികളും  പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇവരിൽ നിന്നും  . 3630 രൂപ പിടിച്ചെടുത്തു. ബദിയടുക്ക എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ വിദ്യാഗിരി കടാറിലും വിദ്യാഗിരി പീലിത്തടുക്കയിലും നടത്തിയ പരിശോധനയിലാണ് കോഴിയങ്കം പിടിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. 

കടാറില്‍ വെച്ച് കുമ്പഡാജെയിലെ ഉദയകുമാര്‍ (28), നവീന്‍ (33), പെരഡാലയിലെ സന്ദീപ് (27), ദുര്‍ഗാപ്രസാദ് (26), ബദിയടുക്കയിലെ നവീന്‍ (19), ബെളിഞ്ചയിലെ കൊഗ്ഗു (41) എന്നിവരേയും പീലിത്തടുക്കയില്‍ വെച്ച് പെരഡാലയിലെ ജഗദീഷ് ഷെട്ടി (52), വിദ്യാഗിരിയിലെ മനോഹര (26), ബജകുഡ്‌ലുവിലെ സുരേഷ് (46), വിദ്യാഗിരിയിലെ ആനന്ദ (40), മഞ്ചുനാഥ (28), ചന്ദ്രശേഖര (32) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കോവിഡ് നിയന്ത്രണം ലംഘിച്ചതിനും കേസെടുത്തിട്ടുണ്ട്. 






No comments